Brother's Day Official Trailer | Prithviraj Sukumaran | Kalabhavan Shajohn | Magic Frames
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. നര്‍മ്മ രംഗങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നു നേരത്തേ എത്തിയ ടീസറെങ്കില്‍ ട്രെയ്‌ലര്‍ ചിത്രത്തിലെ ത്രില്ലര്‍ ഘടകങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നതാണ്. 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ.
ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. സംഗീതം 4 മ്യൂസിക്‌സ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍.
സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പ്രമേയമായി ഒരുക്കുന്ന സിനിമയാണ് ഗുമ്‍നാമി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സ്രിജിത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊസെൻജിത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ സുഭാഷ് ചാറ്റര്‍ജിയായി അഭിനയിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് യഥാര്‍ഥത്തില്‍ 1945ല്‍ വിമാന അപകടത്തില്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് ചിത്രം അന്വേഷിക്കുന്നത്. മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ചിത്രം. സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ച് മുഖര്‍ജി കമ്മിഷൻ റിപ്പോര്‍ട്ടില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. 1945-ൽവിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ സുഭാഷ് ചന്ദ്ര ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മിഷൻ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു അന്തിമതീരുമാനമായി റിപ്പോര്‍ട്ടിനെ കണ്ടിരുന്നുമില്ല. അതേസമയം ഗുമ്‍നാമി ബാബ എന്ന സന്ന്യാസിയായി കഴിഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന തരത്തിലാകും ചിത്രമെന്നാണ് സൂചന.
Exclusive Sneak Peek| Man VS Wild with Bear Grylls and PM Modi | Discovery India
Exclusive Sneak Peek| Man VS Wild with Bear Grylls and PM Modi | Discovery India
Dhaakad Official Teaser | Kangana Ranaut | Diwali 2020
കങ്കണ റണൗത് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ധാക്കഡ്. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗംഭീര മേക്കോവറിലാണ് താരം ചിത്രത്തിലെത്തുന്നത്.
ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രത്തിന്റെ ടീസറും അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും.