Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
കോണ്‍ഗ്രസിലേക്കില്ല; ഇളയ ദളപതിക്ക് സ്വന്തം പാര്‍ട്ടി
Reporter
സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്ന സിനിമാക്കാരുടെ പതിവ് കേരളത്തില്‍ ഒഴികെ തെന്നിന്ത്യയില്‍ എല്ലായിടത്തും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങള്‍ രാഷ്ട്രീയം പറഞ്ഞിറങ്ങുമ്പോള്‍ ആരാധകര്‍ ഇവരുടെ പിന്നില്‍ അണിനിരക്കുന്നതാണ് ഇത്തരക്കാരുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കുന്നത്. എന്തായാലും വേണ്ടവിധം സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ കഷ്ടപ്പെടുന്ന ഇളയ ദളപതി വിജയ് ആണ് പുതിയ രാഷ്ട്രീയ സംരംഭവുമായി രംഗത്തെത്തുന്നത്. വിജയ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ശക്തമാകവെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കമുണ്ടായത്.

അടുത്ത പൊങ്കലിനു മുന്‍പ് വിജയ് തന്റെ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . തിങ്കളാഴ്ച നടന്ന ഫാന്‍സ് അസോസിയേഷന്‍ യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നത്. വിജയ് നിലവിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതില്‍ ആരാധകര്‍ക്ക് താല്‍പര്യമില്ലായിരുന്നു. പകരം സ്വന്തം പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യമാണ് അസോസിയേഷന്‍ യോഗത്തില്‍ ഉരുത്തിരിഞ്ഞത്.

വിജയ് രാഷ്ട്രീയത്തില്‍ ചുവടുവെയ്ക്കണമെന്ന് ആരാധകര്‍ ഏക സ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് വിജയ് രാഷ്ട്രീയത്തില്‍ കയറാനുള്ള ശ്രമം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം നല്‍കണമെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് അഭ്യൂഹം പരന്നത്. എന്നാല്‍ ഇക്കാര്യം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം തുടങ്ങുകയായിരുന്നു.

ജാതിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള കക്ഷി രാഷ്ട്രീയമാണ് തമിഴ്‌നാടിന്റേത്. ഇതില്‍ വിജയ് തരംഗം എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് കാത്തിരുന്നു കാണാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇളയദളപതിയുടെ പാര്‍ട്ടിയും ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
 
Other News in this category

 
 




 
Close Window