Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
വിദേശ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതകളില്‍ ഇളവ് നല്‍കുന്നതായുള്ള വിവാദങ്ങളില്‍ നടപടികളുമായി യുകെ യൂണിവേഴ്‌സിറ്റികള്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് റിവ്യൂവിന് വിധേയമാക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍. വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ചില ഏജന്റുമാര്‍ തെറ്റായ പ്രവണതകള്‍ പ്രകടിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് നടപടി. റിക്രൂട്ട്മെന്റ് ഏജന്റുമാരെയും, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമുകളുടെയും ഉപയോഗമാണ് പുനഃപ്പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 'അടുത്ത ആഴ്ചകളിലായി റിക്രൂട്ട്മെന്റ് പ്രാക്ടീസ് സംബന്ധിച്ച് പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്, ഇതില്‍ പലതിലും അഡ്മിഷന്‍ പ്രൊസസും, യോഗ്യതകളും സംബന്ധിച്ച തെറ്റായ റിപ്പോര്‍ട്ടുകളാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ സിസ്റ്റത്തില്‍ ആത്മവിശ്വാസം തുടരുമെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശം', യൂണിവേഴ്സിറ്റീസ് യുകെ പറഞ്ഞു.

യുകെ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഉയര്‍ന്ന ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ കുറച്ച് നല്‍കുന്നതായി അടുത്തിടെ യൂണിവേഴ്സിറ്റികള്‍ ആരോപണം നേരിട്ടിരുന്നു. ഡുര്‍ഹാം, എക്സ്റ്റര്‍ യൂണിവേഴ്സികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ കുറഞ്ഞ ഗ്രേഡ് നേടുന്ന വിദേശ വിദ്യാര്‍ത്ഥികളെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കോഴ്സുകള്‍ വഴി പ്രവേശിപ്പിക്കുന്നുവെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കോഴ്സുകള്‍ റിവ്യൂ ചെയ്യാന്‍ യൂണിവേഴ്സിറ്റീസ് യുകെ തയ്യാറെടുക്കുന്നത്. 2016 മുതല്‍ ഫീസ് മരവിപ്പിച്ച ഗവണ്‍മെന്റ് നടപടിയാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കുന്നതിലേക്ക് യൂണിവേഴ്സിറ്റികളെ കൊണ്ടെത്തിച്ചതെന്ന് മുന്‍ യൂണിവേഴ്സിറ്റീസ് മന്ത്രി ഡേവിഡ് വില്ലെറ്റ്സ് ആരോപിച്ചു.

 
Other News in this category

 
 




 
Close Window