Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
ലോക്ക്ഡൗണ്‍ ലംഘിച്ച് ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; നിസഹായരായി പൊലീസ്
REPORTER

ലണ്ടന്‍: യുകെയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചാല്‍ എന്താവും അവസ്ഥയെന്ന് വ്യക്തമാക്കുന്നതായി ഇന്നലെ പുറത്തിറങ്ങിയ ജനക്കൂട്ടം. സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിന് പേരാണ് ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും എത്തിയത്. ലോക്ക്ഡൗണ്‍ നിലവിലുള്ളപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. 2020ലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായ ഇന്നലെ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റ് തുറസ്സായ ഇടങ്ങളിലേക്കും ലോക്ക്ഡൗണ്‍ ലംഘിച്ച് വലിയ ജനപ്രവാഹം ഉണ്ടായത് പോലീസിനും തലവേദനയായി. 26 ഡിഗ്രിയായിരുന്നു ഇന്നലെ ചൂട് രേഖപ്പെടുത്തിയത്. ലണ്ടനിലെ തുറസ്സായ ഇടങ്ങളിലേക്ക് നൂറ് കണക്കിന് പേരാണ് ഇന്നലെ ഒഴുകിയെത്തിയിരുന്നത്. ആളുകള്‍ കൂട്ടം കൂടിയിരുന്ന് പിസ കഴിക്കുകയും ബിയറും വൈനും കുടിക്കുകയും ചെയ്യുന്നതിനെ തടയാന്‍ തങ്ങള്‍ക്ക് കഴിയാതെ പോയെന്ന് സമ്മതിച്ച് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അടച്ചിടല്‍ ആരംഭിച്ചതിന് ശേഷം തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്ന ദിവസമായിരുന്നു ഇന്നലെയെന്നാണ് കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തിയത്. അതായത് ഇന്നലെ 97 സംഭവങ്ങളിലായിരുന്നു തങ്ങള്‍ക്ക് ഇടപെടേണ്ടി വന്നിരുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തുന്നു. ശരാശരിയേക്കാള്‍ 54 ശതമാനം കൂടുതലായിരുന്നു ഇത്. സൗത്ത് കോസ്റ്റിലെ കടലോരത്തേക്ക് ഒഴുകിയെത്തിയ വാഹനങ്ങളുടെ എണ്ണം നിയന്ത്രണാതീതമായപ്പോള്‍ എ 23ന്റെ അവസാനത്തില്‍ ട്രാഫിക്ക് പോലീസിന് ഇന്നലെ വാഹനങ്ങള്‍ തടയേണ്ട അവസ്ഥയുമുണ്ടായി.തലസ്ഥാനത്ത് ടവര്‍ ബ്രിഡ്ജിനടുത്തുളള പോട്ടേര്‍സ് ഫീല്‍ഡ്‌സ് പാര്‍ക്ക്,പ്രിംറോസ് പാര്‍ക്ക്, ബ്രൈറ്റന്‍ ബീച്ച്, ഈസ്റ്റ് സസെക്‌സിലെ ബ്രൈറ്റന്‍ ബീച്ച്,തുടങ്ങിയിടങ്ങളില്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് നിരവധി പേരെത്തിയിരുന്നു. രാജ്യത്ത് ഇന്നലെ കൊറോണ മരണം വെറും 346 ആണ് സംഭവിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ കൊറോണ മരണം 31,587 ആയാണുയര്‍ന്നിരിക്കുന്നത്.രാജ്യത്തെ ലോക്ഡൗണില്‍ തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നതില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

 
Other News in this category

 
 




 
Close Window