Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
സിനിമ പ്ലസ്
  Add your Comment comment
ശനിദശ: കാവലാനെതിരെ ഗോകുലം ഗോപാലന്‍ കോടതിയില്‍
Reporter
ബോഡിഗാര്‍ഡിന്റെ റീമേക്ക് ചിത്രമാണ് വിജയ് നായകനാകുന്ന കാവലാന്‍ . മലയാളത്തില്‍ സംവിധാനം ചെയ്ത സിദ്ദീഖ് തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്. നായികയായി എത്തുന്നതാകട്ടെ തെന്നിന്ത്യയില്‍ നിന്നെത്തി ബോളിവുഡിന്റെ മനം കവര്‍ന്ന അസിനും. വിശേഷണങ്ങള്‍ നിരവധിയുള്ള ചിത്രം പക്ഷെ നിരവധി തടസ്സങ്ങള്‍ നേരിട്ടാണ് ചിത്രീകരിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ ഒരുങ്ങിയിട്ടും ചിത്രത്തിന്റെ ശനിദശ മാറിയില്ല.

സിനിമയുടെ പേര് തന്നെ വിവാദങ്ങള്‍ മൂലം മാറിമറഞ്ഞ് ഒടുവില്‍ കാവലാന്‍ എന്ന് നിശ്ചയിക്കുകയായിരുന്നു. പേരില്‍ തുടങ്ങിയ വിവാദം പിന്നീട് ജോണി സാഗരിക ഏറ്റെടുത്തു. ബോഡിഗാര്‍ഡിന്റെ നിര്‍മ്മാതാക്കളായ തങ്ങളുടെ അനുവാദം വാങ്ങാതെയാണ് തമിഴ ്പതിപ്പ് നിര്‍മ്മിക്കുന്നതെന്നാണ് ജോണി സാഗരികയുടെ ആരോപണം. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് കോടതി തടയുകയും ചെയ്തു. എന്നാല്‍ വിതരണക്കാരന്‍ ശരവണന്റെ ഹര്‍ജിയില്‍ സ്‌റ്റേ മദ്രാസ് ഹൈക്കോടതി നീക്കിയിരുന്നു.

സ്‌റ്റേ മാറിയതിനെത്തുടര്‍ന്ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഗോകുലം ഗോപാലന്‍ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ബോഡിഗാര്‍ഡിന്റെ നിര്‍മ്മാതക്കളായ ജോണി സാഗരിക തമിഴ് റീമേക്ക് അവകാശം തനിക്ക് നല്‍കിയതായി അവകാശപ്പെട്ടാണ് കാവലാന്റെ നിര്‍മ്മാതാവായ രമേഷ് ബാബുവിനെതിരെ ഗോപാലന്‍ കേസ് കൊടുത്തിരിക്കുന്നത്. നഷ്ടപരിഹാരം ലക്ഷ്യമിട്ടാണ് ഗോകുലം ഗോപാലന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റിലീസിന് ഒരുങ്ങിയപ്പോഴാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സിനിമയുടെ റിലീസ് തടയാന്‍ കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്നാണ് കോടതിയുടെ തീരുമാനം.
 
Other News in this category

 
 




 
Close Window