Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
നോര്‍ത്താംപ്ടണില്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നു
reporter
ലൈംഗിക അതിക്രമത്തിന് പോലീസ് പിടിയിലായ ക്രിമിനല്‍ ജാമ്യത്തിലിറങ്ങി യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നൈറ്റ് ക്ലബില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു ടാക്‌സിയില്‍ കയറ്റിക്കൊണ്ടുപോയ എഡ്വാര്‍ഡ് ടെന്നീസ്‌വുഡ് പിന്നീട് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ മകളായ 20കാരി ഇന്ത്യ ചിപ്‌ചേസാണ് കൊല്ലപ്പെട്ടത്.

നോര്‍ത്താംപ്ടണിലെ എന്‍ബി'സ് ക്ലബിന് മുന്നില്‍ മദ്യപിച്ച് ഇറങ്ങിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് ബോധ്യപ്പെടുത്തി എഡ്വാര്‍ഡ് കൂടെക്കൂട്ടുകയായിരുന്നു. എന്നാല്‍ സ്ഥിരം മദ്യപാനിയായ ഈ 54-കാരന്‍ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റില്‍ ചുരുങ്ങിയത് 30 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പീഡനത്തിനും, കൊലപാതകത്തിനും കോടതി വിധിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നാണ് ഐപിസിസി പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ അപകടം കുറഞ്ഞതെന്ന് കരുതിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നാണ് അനുമാനം.

2005-ല്‍ നടന്ന ലൈംഗിക അതിക്രമത്തിന്റെ പേരില്‍ എഡ്വാര്‍ഡിനെ അറസ്റ്റ് ചെയ്യുന്നത് ചിപ്‌ചേസ് കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പായിരുന്നു. 2016 ജനുവരിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എന്നാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയിന്റ്‌സ് കമ്മീഷന്‍ കണ്ടെത്തി. ജനുവരി 19-നാണു എഡ്വാര്‍ഡ് ജാമ്യത്തില്‍ ഇറങ്ങിയത്.

2005-ലെ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ 11 വര്‍ഷം വൈകിയ പോലീസിന് പുതിയ കേസില്‍ പ്രതിയെ പെട്ടെന്ന് പിടിക്കാനായി . പക്ഷെ പഴയ വീഴ്ചയ്ക്ക് വില നല്‍കേണ്ടിവന്നത് യുവതിയുടെ കുടുംബത്തിനായിരുന്നു.
 
Other News in this category

 
 




 
Close Window