Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് വീണ്ടും നികുതി വര്‍ധന മുന്നറിയിപ്പ്
reporter

ലണ്ടന്‍: രണ്ട് ബജറ്റുകള്‍ക്കു പിന്നാലെ തന്നെ ജനരോഷം ഏറ്റുവാങ്ങേണ്ടിവന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് ഇപ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി ഉയരുന്നു. നികുതി വര്‍ധനവുകള്‍ വഴി വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതില്‍ വിജയിക്കാനായില്ലെന്നാണ് വിലയിരുത്തല്‍.

നവംബറിലെ ബജറ്റില്‍ നടത്തിയ നികുതി വേട്ടയില്‍ ലഭിച്ച പണമെല്ലാം ഖജനാവില്‍ നിന്നും പുറത്തേക്ക് ഒഴുകിയതോടെയാണ് ഈ 'ടാക്സ് റെഡ് അലേര്‍ട്ട്'. പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനാണ് നികുതി വര്‍ധനവെന്ന് റീവ്സ് വാദിച്ചിരുന്നെങ്കിലും ബ്ലൂംബര്‍ഗിന്റെ അനാലിസിസ് പ്രകാരം 22 ബില്ല്യണ്‍ പൗണ്ടില്‍ മൂന്നില്‍ രണ്ട് ഭാഗവും അപ്രത്യക്ഷമായതായി കണ്ടെത്തി.

പല ഗവണ്‍മെന്റ് പദ്ധതികളും ഉപേക്ഷിച്ചതും, കുറഞ്ഞ ജിഡിപി വളര്‍ച്ചയും, പ്രതിരോധ ഫണ്ടിംഗിലെ കുറവും ചേര്‍ന്നാണ് ഈ പ്രതിസന്ധി. ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ഷക കുടുംബങ്ങള്‍ക്കുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്സ് നിയമങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. ഇതിന് വര്‍ഷത്തില്‍ 130 മില്ല്യണ്‍ പൗണ്ടിന്റെ ചെലവാണ് വരുന്നത്.

ഇപ്പോള്‍ പബ്ബുകളുടെ ബിസിനസ് റേറ്റ് വര്‍ധന മയപ്പെടുത്താനുള്ള നീക്കത്തിലാണ് റീവ്സ്. നെറ്റ് മൈഗ്രേഷന്‍ കുത്തനെ കുറയുന്നതും ട്രഷറിക്ക് തലവേദനയായി മാറിയിട്ടുണ്ട്. ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ജിഡിപിക്ക് ഉത്തേജനം നല്‍കുമെങ്കിലും, ദീര്‍ഘകാലത്ത് 1 ലക്ഷത്തോളം കുറവ് വന്നാല്‍ 2029-30 ആകുമ്പോള്‍ നികുതി വരുമാനത്തില്‍ 9 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് നേരിടേണ്ടിവരിക

 
Other News in this category

 
 




 
Close Window