Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
കോവിഡിന്റെ ഭീതിയിലും കുടിയേറ്റക്കാരോട് വിരോധം: അന്യ രാജ്യക്കാരെ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം
Reporter
കുടിയേറ്റം വെട്ടിക്കുറയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. 2500ല്‍ അധികം പേരെ ഉള്‍പ്പെടുത്തി ഇപ്സോസ് മോറി നടത്തിയ പുതിയ സര്‍വേയിലൂടെയാണീ പ്രവണത വെളിപ്പെട്ടിരിക്കുന്നത്. കുടിയേറ്റം വര്‍ധിച്ച് കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

2015 ഫെബ്രുവരിയില്‍ നടത്തിയ സമാനമായ സര്‍വേയില്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് വെറും ഏഴ് ശതമാനം പേര്‍ മാത്രമായിരുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു 2019 ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും പ്രതികരിച്ചിരുന്നത്. അന്ന് വെറും ഒമ്പത് ശതമാനം പേര്‍ മാത്രമായിരുന്നു കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നത്.

രാജ്യത്തേക്കുള്ള കുടിയേറ്റത്തോടുളള ജനത്തിന്റെ മനോഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഉദാരത വന്ന് തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന് നേരെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഈ അവസരത്തില്‍ അഭയാര്‍ത്ഥികളെ ' നിയമവിരുദ്ധ കുടിയേറ്റക്കാര്‍' എന്ന പദം ഉപയോഗിച്ച് ബോറിസ് ആവര്‍ത്തിച്ച് ആക്ഷേപിച്ചത് ജനങ്ങളില്‍ കുടിയേറ്റക്കാരോട് സഹതാപം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയെന്നും പുതിയ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

ചെറിയ ബോട്ടുകളില്‍ അപകടകരമായ രീതിയില്‍ ചാനല്‍ കടന്ന് യുകെയിലേക്ക് വന്‍ തോതില്‍ അഭയാര്‍ത്ഥികള്‍ വന്നതിനെ ' തീര്‍ത്തും അസ്വീകാര്യം' , നിയമവിരുദ്ധം എന്നിങ്ങനെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വിശേഷിപ്പിച്ചതും ജനത്തിനു അതൃപ്തിയുളവാക്കിയെന്നു പറയുന്നു.

ചാനല്‍ മുറിച്ച് കടക്കുന്നതിന് മുമ്പ് ഏതാണ്ട് 1000 അഭയാര്‍ത്ഥികളെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് നീക്കം ചെയ്തതും അഭയാര്‍ത്ഥികളോടുള്ള ജനത്തിന്റെ സഹതാപം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window