Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
യൂറോപ്പില്‍ മരണ നിരക്കില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്ത്: ലോക്ക്ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി: വേറെ പോംവഴിയില്ലെന്ന് കോബ്ര മീറ്റിങ് തീരുമാനം
Reporter
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം ബ്രിട്ടനില്‍. സാഹചര്യം പരിഗണിച്ച് ലോക്ക് ഡൗണ്‍ മൂന്നാഴ്ച കൂടി നീട്ടി. നിയന്ത്രണങ്ങള്‍ തല്‍ക്കാലം നീക്കാനാവില്ലെന്ന് കോബ്ര മീറ്റിങ്ങിനു ശേഷം പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബ് വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു. സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള കടുത്ത സമ്മര്‍ദ്ദത്തിനിടയിലാണ് ഈ തീരുമാനം.
തൊട്ടു തലേന്ന് മരണസംഖ്യ 761 ആയിരുന്നു. ഇതോടെ ആകെ മരണം 13,729 ആയി. വൈറസ് ബാധിതരുടെ എണ്ണം 103,093 ആയി. ഇന്നലെ പുതുതായി 4617 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ മാത്രമായി 740 പേര്‍ മരിച്ചപ്പോള്‍ 130 പേര്‍ മരിച്ചത്? സ്?കോട്?ലന്‍ഡ്?, വെയില്‍സ്?, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്? എന്നിവിടങ്ങിലാണ്?. ആരോഗ്യ ?പ്രശ്?നങ്ങള്‍ ഇല്ലാതിരുന്ന 40 പേരാണ്? മരണത്തിന്? കീഴടങ്ങിയത്.

മരണ നിരക്ക് കൂടുതല്‍ പ്രതീക്ഷിക്കുന്ന ദിനങ്ങള്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല. ഇന്നലെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണ നിരക്ക് യു.കെ.യിലായിരുന്നു.രോഗത്തിന്റെ പീക്ക് ദിനങ്ങളെ ഭയത്തോടെയാണ് പൊതുവേ കാണുന്നത്. ആശുപത്രിയിലാകുന്ന രോഗികളില്‍ കുറേയേറെപ്പേര്‍ക്ക് വെന്റിലേറ്റര്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ മരണ നിരക്ക് വീണ്ടും വര്‍ധിക്കും. ആശുപത്രിയിലാകുന്ന രോഗികളില്‍ ഏഴിലൊന്ന് പേര്‍ മരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഐസി.യു.വില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ പകുതിപേരെങ്കിലും ഇങ്ങനെ മരണത്തിന് കീഴടങ്ങിയേക്കാം.

ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് മേയ് അവസാനവാരമോ ജൂണ്‍ ആദ്യവാരമോ ആയിരിക്കാം പീക്ക് എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോക്ക് ഡൗണ്‍ ഉണ്ടാകാതിരിക്കുകയും രോഗം കൂടുതല്‍പേരിലേക്ക് പടരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു അനുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രോഗ വ്യാപനം കുറഞ്ഞു. അതുകൊണ്ട് തന്നെ മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാര്‍ നേരത്തേ പീക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഏപ്രില്‍ 18 ന് ആയിരിക്കുമെന്ന് നേരത്തേ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആ ദിവസം കഴിഞ്ഞു എന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ജനത്തിനു അത് ആശ്വാസകരമാണ്.
 
Other News in this category

 
 




 
Close Window