Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
ബ്രിട്ടണ്‍ ഭീതിയില്‍; ഇന്ത്യയൊ പാക്കിസ്ഥാനോ അണുബോംബ് ഇടുമോ
reporter
ബ്രിട്ടനെ പേടിപ്പിക്കാന്‍ കഴിയുമോ? അവര്‍ക്ക് ഭയമുണ്ടോ? ഒരിക്കല്‍ അവര്‍ ഭയപ്പെട്ടിരുന്നു. അത് ഇന്ത്യയോ പാക്കിസ്ഥാനോ ആണവായുധം പ്രയോഗിക്കുമോയെന്നായിരുന്നു പേടി. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാക് ഭീകരര്‍ ആക്രമിച്ചതിനു പിന്നാലെയാണ് അവര്‍ ഇങ്ങനെ ഭയപ്പെട്ടിരുന്നത്. പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധത്തിലേക്ക് എത്തിയേക്കുമെന്നും അത് ലോകത്തിനു തന്നെ നാശമായേക്കുമെ്ന്നായിരുന്നു ഭീതി. ഇതിന്റെ ഭാഗമായി യുദ്ധത്തില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍. മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. 2003ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ അന്വേഷണം നടത്തുന്ന ചില്‍ക്കോട്ട് കമ്മിഷന് മുന്‍പാകെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. സര്‍ ജോണ്‍ ചില്‍ക്കോട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ടിരുന്നു. തെറ്റായ കാരണങ്ങളാണ് 2003ലെ ഇറാഖ് അധിനിവേശത്തിലേക്ക് നയിച്ചതെന്നാണ് ചില്‍ക്കോട്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കമ്മിഷന്‍ അന്വേഷിച്ചത് ഇറാക്ക് യുദ്ധമായിരുന്നെങ്കിലും ഇതേ കാലഘട്ടത്തില്‍ ലോകത്തുണ്ടായ മറ്റ് വിഷയങ്ങളും അദ്ദേഹം അന്വേഷിച്ചു. ഇതിലാണ് ഇന്ത്യ പാക് യുദ്ധ സാധ്യതയും പരിശോധിച്ചത്. ഇരുരാജ്യങ്ങളെയും സൈനികനീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു താനെന്ന് സ്‌ട്രോ കമ്മിഷനെ അറിയിച്ചു. അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലുമായുള്ള തന്റെ ബന്ധം ഇതുമൂലം കൂടുതല്‍ വളര്‍ന്നതായും സ്‌ട്രോ വെളിപ്പെടുത്തി. അന്വേഷണ കമ്മിഷന് 2010ല്‍ കൈമാറിയ കത്തിലാണ് സ്‌ട്രോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
Other News in this category

 
 




 
Close Window