Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
ഗോകുലം ഗോപാലന് 1.88 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി
Reporter
മലയാളം ചിത്രമായ ബോഡിഗാര്‍ഡ് തമിഴില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച തുടങ്ങിയതാണ്. വിജയ്-അസിന്‍ ജോഡി അഭിനയിക്കുന്ന തമിഴ് റീമേക്കായ കാവലാന്‍ വിവാദങ്ങള്‍ മൂലം പല തവണ റിലീസ് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. നിര്‍മ്മാതാവായ ഗോകുലം ഗോപാലനാണ് അവസാനമായി കാവലാനെതിരെ രംഗത്തെത്തിയത്. തമിഴ് റീമേക്ക് അവകാശം തനിക്കാണെന്ന് കാണിച്ച് ഗോപാലന്‍ നല്‍കിയ കേസില്‍ ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖും, നിര്‍മ്മാതാവ് രൊമേഷ് ബാബുവും ചേര്‍ന്ന് 1.88 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

തുക നല്‍കിയ ശേഷം ചിത്രം റിലീസ് ചെയ്യാമെന്നും കോടതി നിര്‍മ്മാതാവിനെ അറിയിച്ചിട്ടുണ്ട്. ബോഡിഗാര്‍ഡ് മലയാളത്തില്‍ നിര്‍മ്മിച്ച ജോണി സാഗരിക തമിഴ് അവകാശം തനിക്ക് നല്‍കിയെന്നാണ് ഗോപാലന്‍ വാദിച്ചത്. വിശദമായ വാദത്തില്‍ ഇദ്ദേഹത്തിന്റെ ഈ വാദം കോടതി അംഗീകരിച്ചു. നിരവധി കടമ്പകള്‍ കടന്ന ചിത്രം നഷ്ടപരിഹാരം നല്‍കിയ ശേഷം റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാവും സംവിധായകനും.
 
Other News in this category

 
 




 
Close Window