Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
സിനിമ പ്ലസ്
  Add your Comment comment
നര്‍ഗീസ് ഇനി അസറിന്റെ ഭാര്യ
reporter

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനു മറക്കാനാവാത്ത ക്യാപ്റ്റനാണ് അസറുദീന്‍. ക്രിക്കറ്റില്‍ വിവാദത്തില്‍പ്പെട്ടതുപോലെ പ്രണയവിവാദത്തിലും അദ്ദേഹം കുരുങ്ങിയിരുന്നു. ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയുമായുള്ള അസറിന്റെ പ്രണയം ഇന്ത്യന്‍ മാധ്യമ ലോകം കണക്കറ്റ് ആഘോഷിച്ചതാണ്. ഭാര്യയും മക്കളും ഉണ്ടായിരിക്കുമ്പോള്‍ തന്നെയാണ് അസര്‍ സംഗീതയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹമോചനം നേടിയശേഷം സംഗീതയ്‌ക്കൊപ്പം ജീവിതം തുടങ്ങുകയും ചെയ്തു. ഇത്രയേറെ ചര്‍ച്ചയായ വിഷയം ആയതുകൊണ്ടാകണം അസറിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ പ്രധാന കഥാപാത്രമാകേണ്ടുന്ന സംഗീതയായി അഭിനയിക്കുന്നത് ആരാണ് എന്നത്. ഇതുവരെ അതെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നില്ലെങ്കിലും ഗ്ലാമര്‍ രംഗങ്ങളിലൂടെ പേരെടുത്ത നര്‍ഗീസ് ഫക്രി സംഗീതയുടെ വേഷം ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സംഗീതയാകാന്‍ എല്ലാ യോഗ്യതയും നര്‍ഗീസിലുണ്ടെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. അഭിനയവും ഗ്ലാമറും ഒരുപോലെ ഒന്നു ചേര്‍ന്ന നര്‍ഗീസ് വേഷം ചെയ്യാന്‍ സമ്മതിക്കുയും ചെയ്തായി അവര്‍ വ്യക്തമാക്കി. കരീന കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നിമ്രത് കൗര്‍ തുടങ്ങിയവരെ ഈ വേഷത്തിനായി നേരത്തെ പരിഗണിച്ചിരുന്നു. ഇമ്രാന്‍ ഹാശ്മിയാണ് ചിത്രത്തില്‍ അസറുദ്ദീനായി വേഷമിടുന്നത്. മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായിരുന്ന അസറുദ്ദീന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. അസറുദ്ദീന്റെ സ്വകാര്യ ജീവിതവും ക്രിക്കറ്റ് കരിയറുമെല്ലാം സിനിമയില്‍ പ്രതിപാദിക്കും. 2017 ജനുവരിയില്‍ റിലീസ് ചെയ്യാവുന്ന വിധത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window