Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
എന്‍എച്ച്എസ് ആശുപത്രികളുടെ കെട്ടിടങ്ങള്‍ മോശം അവസ്ഥയില്‍, തുലാസിലായി സേവനങ്ങള്‍
reporter

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പലപ്പോഴും സേവനങ്ങളില്‍ വേഗതക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന് പുറമെ ആശുപത്രികല്‍ സംഭവിക്കുന്ന തീപിടുത്തം മുതല്‍ ലീക്കും, കാലഹരണപ്പെട്ട കെട്ടിടങ്ങളിലെ പ്രശ്നങ്ങളും മൂലം ആഴ്ചയില്‍ നൂറിലേറെ തവണയാണ് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ രോഗീപരിചരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 27,545 ക്ലിനിക്കല്‍ സര്‍വ്വീസ് സംഭവവികാസങ്ങളാണ് രേഖപ്പെടുത്തിയത്. ആഴ്ചയില്‍ ശരാശരി 106 കേസുകള്‍ എന്ന തോതിലാണിത്. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി സ്വരൂപിച്ച കണക്കുകളാണ് ആശുപത്രികളിലെ സേവനങ്ങള്‍ തടസ്സപ്പെടുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

എന്‍എച്ച്എസ് ആശുപത്രികളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ വലിയ ബാക്ക്ലോഗ് നേരിടുന്നുണ്ട്. ഇതിന്റെ ബില്‍ 11.6 ബില്ല്യണ്‍ പൗണ്ടായാണ് ഉയര്‍ന്നിരിക്കുന്നത്. എല്ലാ സംഭവങ്ങളും ക്ലിനിക്കല്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിലോ, റദ്ദാക്കുന്നതിലോ കലാശിക്കുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണെങ്കിലും ഇതില്‍ അതിശയിക്കാനില്ലെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡെറി പറഞ്ഞു. നിരവധി എന്‍എച്ച്എസ് സൗകര്യങ്ങളാണ് അപകടകരമായ നിലയിലുള്ളതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസിന്റെ ക്യാപിറ്റല്‍ ബജറ്റ് വര്‍ദ്ധിപ്പിച്ച് ട്രസ്റ്റുകള്‍ക്ക് തങ്ങളുടെ എസ്റ്റേറ്റുകള്‍ പുനരുദ്ധരിക്കാന്‍ വഴിയൊരുക്കണമെന്ന് കോര്‍ഡെറി ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window