Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
അവിദഗ്ധ തൊഴിലാളികള്‍ക്ക് വിസ പുതുക്കാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണ്ട
Reporter

കുവൈത്ത്: കുവൈത്തില്‍ വിസ പുതുക്കുന്നതിനു ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ നിന്നും അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി. ഇത് സംബന്ധിച്ചു രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലും നിര്‍ദ്ദേശം നല്‍കിയതായി തൊഴില്‍ സാമൂഹിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ ദോസരി അറിയിച്ചു.

വിസ പുതുക്കുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ആഴ്ച മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കാരണം ബിരുദധാരികള്‍ അല്ലാത്ത നിരവധി അപേക്ഷകരുടെ വിസ പുതുക്കുന്നത് തടസ്സപ്പെട്ട സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം തീരുമാനം മാറ്റിയത്.

എന്നാല്‍ ഡോക്ടര്‍മ്മാര്‍ , എന്‍ജിനീയര്‍മ്മാര്‍ മുതലായ ഉയര്‍ന്ന വിഭാഗത്തിലേക്ക് പ്രൊഫഷന്‍ മാറുന്നതിനു ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി .

 
Other News in this category

 
 




 
Close Window