Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഗള്‍ഫ് രാജ്യങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല
Reporter

അബുദാബി: ഇറാനിലെ ബൂശഹ്‌റിലുണ്ടായ ഭൂകമ്പത്തിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നേരിയ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തിയുയര്‍ത്തി. പലയിടത്തുനിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചെങ്കിലും ഗള്‍ഫ് മേഖലയില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.

ദമ്മാം, അല്‍കോബാര്‍, ജുബൈല്‍ തുടങ്ങിയ കിഴക്കന്‍ പ്രവിശ്യയിലെ മിക്കയിടങ്ങളിലും പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 2.52ന് നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചലനം അനുഭവപ്പെട്ടു. ചെറുതും വലുതുമായ കെട്ടിടങ്ങളിലുള്ളവര്‍ക്കെല്ലാം ഇളക്കമനുഭവപ്പെട്ടു. ആളുകള്‍ റോഡുകളിലേക്കിറങ്ങിയോടി. ജുബൈലില്‍ റോയല്‍ കമീഷന്‍ ഏരിയയിലെ ചില ഓഫിസുകളില്‍നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.

ബഹ്‌റൈനില്‍ പ്രാദേശികസമയം മൂന്നുമണിയോടെ അനുഭവപ്പെട്ട ഭൂമികുലുക്കത്തില്‍ ബഹുനില കെട്ടിടങ്ങളിലുള്ളവര്‍ക്കാണ് വിറയല്‍ അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് ജനം പുറത്തിറങ്ങി ഓടി. വേള്‍ഡ് ട്രേഡ് സെന്റര്‍, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ എന്നീ വലിയ കെട്ടിടങ്ങള്‍ക്കു സമീപം സിവില്‍ ഡിഫന്‍സ് സുസജ്ജമായി നിന്നു. മനാമ സെന്റര്‍, സീഫ്, ജുഫൈര്‍, മുഹറഖ്, ഡിപ്‌ളോമാറ്റ് ഏരിയ എന്നിവിടങ്ങളിലും ചലനമുണ്ടായി.

കുവൈത്തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പ്രാദേശികസമയം വൈകീട്ട് മൂന്ന് മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മങ്കഫ്, അബൂഹലീഫ, മഹ്ബൂല, ഫഹാഹീല്‍ ഭാഗങ്ങളില്‍ അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു തവണയായാണ് ചലനമുണ്ടായത്. കെട്ടിടങ്ങള്‍ ചെറുതായി കുലുങ്ങിയതോടൊപ്പം ആളുകള്‍ക്ക് തലകറക്കം അനുഭവപ്പെട്ടു.

യു.എ.ഇയില്‍ അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3.52ഓടെ ഭൂചലനമുണ്ടായി. പൊലീസ്‌സിവില്‍ ഡിഫന്‍സ് എത്തി ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെയും ജോലിക്കാരെയും ഒഴിപ്പിച്ചു. അബൂദബിയില്‍ ഇലക്ട്ര സ്ട്രീറ്റ്, നജ്ദ, ജവാസാത്ത്, അബൂദബി മാള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കെട്ടിടത്തില്‍ നിന്നിറങ്ങി പുറത്തു തടിച്ചുകൂടി.

ദുബൈയില്‍ ജബല്‍ അലി, മറീന, ജുമൈറ ലേക്ക് ടവേഴ്‌സ്, ടീകോം, മീഡിയ സിറ്റി എന്നിവിടങ്ങളില്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അജ്മാനില്‍ ബുസ്താന്‍, ജര്‍ഫ്, ഷാര്‍ജയില്‍ ബുഹൈറ കോര്‍ണിഷ്, റോള, അല്‍ നഹ്ദ, അല്‍കാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

 
Other News in this category

 
 




 
Close Window