Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
നിതാഖത്ത്: തൊഴില്‍രഹിതരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ്
Reporter

നിതാഖത്തുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാനായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി രംഗത്ത്. തൊഴില്‍രഹിതരെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുള്ള കമ്പനികളുടെ പട്ടിക എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി പേര്‍ക്ക് സൗദിയില്‍ തന്നെ ജോലി നല്‍കാനാകുമെന്നാണ് കരുതുന്നത്.

സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട് ചുവപ്പ് വിഭാഗത്തില്‍ പെട്ട കമ്പനികളിലെ നിരവധി ജോലിക്കാര്‍ ഇതിനകം തന്നെ എംബസിയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളുടെ വിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്. ജോലി തേടുന്നവര്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാനുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്.

അതേസമയം, കമ്പനിയും തൊഴിലാളിയും തമ്മിലുള്ള കരാറില്‍ എംബസി ഉത്തരവാദിയായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വിദഗ്ധ, അവിദഗ്ധ മേഖലയില്‍ 5000ത്തിലധികം തൊഴിലവസരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. കമ്പനികളുടെ വെബ്‌സൈറ്റും, ഇമെയിലും എച്ച്.ആര്‍ വകുപ്പിന്റെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

പ്രമുഖ രാജ്യാന്തര കമ്പനികളായി ടി.സി.ഐ.എല്‍, റിയാദ് കേബിള്‍ ഗ്രൂപ്പ്, അശോക് ലെയ്‌ലാന്റ്, അല്‍ മറായി, പി.എസ്.ജി തുടങ്ങി മുന്‍നിര കമ്പനികളെല്ലാം തൊഴിലാളികളെ ആവശ്യമുണ്ടെന്ന് അറിയിച്ച് പരസ്യം കൊടുത്തിട്ടുണ്ട്.

http://www.indianembassy.org.sa/Content.aspx?ID=871&PID=691

 
Other News in this category

 
 




 
Close Window