Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
പര്‍ദ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന നിയമം കര്‍ശനമാക്കി
reporter
റമദാന്‍ ജൂലൈ ഒമ്പതിന് ആരംഭിക്കാനിരിക്കെയാണ് സ്ത്രീകളുടെ വസ്ത്ര കടകളില്‍ സ്വദേശി വനിതകള്‍ക്ക് നിയമനം ലഭിക്കുന്നത്. നിയമം വ്യാപകമായി നടപ്പാക്കിതുടങ്ങുന്നതോടെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്വദേശി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി വരുന്ന ജൂലൈ ഏഴു മുതല്‍ പര്‍ദ കടകളില്‍ നിയമം നടപ്പാക്കിതുടങ്ങും.
മാസങ്ങള്‍ക്ക് മുമ്പു തന്നെ തൊഴില്‍ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികളാണ് അധികൃതര്‍ സ്വീകരിക്കുക. വന്‍തുക പിഴയിടുക, നിയമ ലംഘന സ്ഥാപനത്തെ നിതാഖാത്തിലെ 'ചുവപ്പ്' വിഭാഗത്തില്‍ പെടുത്തുക, കടകളടച്ച് സീല്‍ ചെയ്യുക, സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വിദേശികളെ പിടികൂടി ഉടമയുടെ ചെലവില്‍ നാട്ടിലേക്ക് കയറ്റിവിടുക, കടയുടമയുടെ അക്കൗണ്ട് മരവിപ്പിക്കുക, ചേംബര്‍ രജിസ്‌ട്രേഷന്‍ റദ്ദ്‌ചെയ്യുക തുടങ്ങിയവയാണ് ശിക്ഷാ നടപടികള്‍. അടുത്ത മാസത്തോടെ ഏകദേശം മൂന്ന് ലക്ഷം സ്വദേശി വനിതകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് മന്ത്രാലയ അധികൃതര്‍ കണക്കുകൂട്ടുന്നത്.
 
Other News in this category

 
 




 
Close Window