Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കി നല്‍കാന്‍ ആലോചന
Reporter

ജിദ്ദ: മുന്‍ കാലങ്ങളിലെ പോലെ വിദേശികളുടെ റെസിഡന്‍സ് പെര്‍മിറ്റായ ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം ഉപദേശകനായ മുഹമ്മദ് അല്‍ അസ്മരി അറിയിച്ചു

മുന്‍കാലങ്ങളില്‍ രണ്ട് വര്‍ഷത്തേക്കുള്ള ഇക്കാമയായിരുന്നു വിതരണം ചെയ്യുകയും പുതുക്കുകയും ചെയ്തിരുന്നത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി ഒരുവര്‍ഷത്തെ കാലാവധിയുള്ള ഇക്കാമയാണ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാമ വിതരണം ചെയ്യുന്നതിനും പുതുക്കുന്നതിനും മുമ്പ് തൊഴിലാളികളുടെ പേരില്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയതോടെയായിരുന്നു ഇക്കാമ പുതുക്കുന്ന നടപടിയും ഒരുവര്‍ഷമാക്കി കുറച്ചിരുന്നത്.

ഇക്കാമ കാലാവധി കുറച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് വന്‍ ബാധ്യതയും സമയ നഷ്ടവും ഉണ്ടായിരുന്നു. പച്ച, പ്ലാറ്റിനം കാറ്റഗറിയില്‍പെട്ടവര്‍ക്കു രണ്ടുവര്‍ഷത്തെ ഇക്കാമ വിതരണം ചെയ്യാനും പുതുക്കാനും ആലോചനയുണ്ടെന്ന തീരുമാനത്തില്‍ സൗദിയിലെ കമ്പനികളും തൊഴിലാളികളും ഒരുപോലെ അഹ്ലാതിരരാണിപ്പോള്‍.

 
Other News in this category

 
 




 
Close Window