Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വ്യാജ പരിശോധകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈന്‍
Reporter

ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ പരിശോധകര്‍ വിലസുന്നു. ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി അധികൃതരെന്ന് പറഞ്ഞാണ് വ്യാജന്‍മാര്‍ പരിശോധന നടത്തുകയും പണം പിടുങ്ങുകയും ചെയ്യുന്നത്.

അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനയെന്ന വ്യാജേന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എം.ആര്‍.എല്‍.എ) ഉദ്യോഗസ്ഥരായി ചമഞ്ഞാണ് സംഘത്തിന്റെ തട്ടിപ്പ്. പ്രവാസികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

ഈയിടെയായി മലയാളികളടക്കം നിരവധി പേര്‍ ഇത്തരം തട്ടിപ്പുകളുടെ ഇരയായിരുന്നു. ഔദ്യോഗിക വേഷവും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായെത്തുന്ന തട്ടിപ്പുകാര്‍ കോള്‍ഡ് സ്‌റ്റോറുകളിലും മറ്റുമെത്തി സി.പി.ആര്‍ പരിശോധിക്കുകയും എന്തെങ്കിലും പിഴവ് മുതലെടുത്ത് പണം ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ചിലര്‍ നേരിട്ട് പണം ആവശ്യപ്പെടുമ്പോള്‍ ചില വിരുതന്‍മാര്‍ എക്കൌണ്ട് നമ്പര്‍ നല്‍കി പണം അതില്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട എം.ആര്‍.എല്‍.എ അധികൃതര്‍ തന്നെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എം.ആര്‍.എല്‍.എ ഒരിക്കലും നേരിട്ട് പണം സ്വീകരിക്കാറില്ല. അവശ്യ സന്ദര്‍ഭങ്ങളില്‍ തൊഴിലുടമയുടെ പേരില്‍ ഇന്‍ വോയ്‌സ് അയക്കുകയും ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയ തുക തൊഴിലുടമ രാജ്യത്തെ പൊതുബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് എം.ആര്‍.എല്‍.എയുടെതെന്നും അറിയിപ്പില്‍ പറയുന്നു. എം.ആര്‍.എല്‍.എയുടെ പേര് പറഞ്ഞ് ആരാവശ്യപ്പെട്ടാലും പണം നല്‍കേണ്ടതില്ലെന്ന് എം.ആര്‍.എല്‍.എ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമിക്കുന്നവരെ കുറിച്ച് എം.ആര്‍.എല്‍.എയുടെ ഹോട്ട്!ലൈനില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window