Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മലയാളിയുടെ ഖുറാന്‍ വ്യാഖ്യാനത്തിന് അംഗീകാരം
reporter
ചരിത്രപ്രസിദ്ധമായ ബുഖാരി കബീലയില്‍പ്പെട്ട തങ്ങളുടെ കുടുംബം കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്ത ഉദ്യാപുരത്ത് താമസമാക്കി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ഉന്നത ശ്രേഷ്ഠരായ മതപണ്ഡിതന്മാരില്‍നിന്ന് ദീനിവിജ്ഞാനം കരസ്ഥമാക്കുകയും ദയുബന്ധിലെ 'ദാറുല്‍ ഉലൂമി'ല്‍നിന്ന് ഉന്നത ബിരുദം നേടുകയും ചെയ്തു.
ഖുര്‍ആന്‍, ഹദീസ്, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, കര്‍മശാസ്ത്രം, ഇസ്ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി അറിയപ്പെടുന്നത് ഏഴ് വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട 'അലാഹാമിശിത്തഫാസീര്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുടെ തഫ്‌സീറിന് ശേഷം സമകാലീന വിജ്ഞാന ശാഖകള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ വിവരിക്കുന്ന രീതി അവലംബിച്ചത് പാനൂര്‍ തങ്ങളാണെന്നാണ് വിലയിരുത്തല്‍.
പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും 'ദൈവത്തിനറിയാം' എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാന്‍ മടിച്ച കാര്യങ്ങളില്‍വരെ പൂക്കോയ തങ്ങള്‍ സധൈര്യം ആധികാരികമായി ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് കേരള, കോഴിക്കോട് സര്‍വകലാശാലകളില്‍ ഗവേഷണം നടന്നുവരുന്നുണ്ട്.
ഈജിപ്ത്, സുഡാന്‍, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ ഗ്രന്ഥം റഫറന്‍സ് ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ കീഴില്‍ നിന്നുകൊടുക്കാതെ തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും തുറന്ന് പറയുന്ന പ്രകൃതക്കാരനായതുകൊണ്ടുതന്നെ ഗ്രന്ഥകാരനെക്കുറിച്ച് കേരളീയ പൊതുസമൂഹത്തില്‍ അര്‍ഹിക്കുംവിധം ചര്‍ച്ചകള്‍ നടന്നില്ലെന്ന് മുഹമ്മദ് മഖ്ദൂം അല്‍ബുഖാരി പറഞ്ഞു.
 
Other News in this category

 
 




 
Close Window