Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒ.ഐ.സി.സി ഫുട്ബാളില്‍ കേരള ഇലവന് ചരിത്ര വിജയം
Reporter

 റിയാദ്: പോര്‍ക്കളങ്ങളിലൂടെ ഒന്നരമാസം നീണ്ട പടയോട്ടത്തിനൊടുവില്‍ എതിരാളികളുടെ തലയരിഞ്ഞ് കെ. കരുണാകരന്‍ ഫുട്ബാള്‍ കപ്പില്‍ മുത്തമിട്ട് കേരള ഇലവന്‍ ചരിത്രം കുറിച്ചു. റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പ്രവാസി ഫുട്ബാളില്‍ കേരള ഇലവന്‍ പുത്തന്‍ താരോദയമായി. റിയാദിലെ ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ അക്കാദമി സ്‌റ്റേഡിയത്തില്‍ കളിപ്രേമികളായ ആയിരങ്ങളെ സാക്ഷിയാക്കിയാണ് റിയാദ് ഇന്ത്യന്‍ സോക്കറിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കേരള ഇലവന്‍ പരാജയപ്പെടുത്തിയത്.

ആദ്യത്തെ 10ാം മിനുട്ടില്‍ തന്നെ കേരള ഇലവന്റെ സമീര്‍ എതിര്‍ ഗോളി അജിംഷിനെ വെട്ടി പന്ത് വലക്കുള്ളിലാക്കിയെങ്കിലും നിയമങ്ങള്‍ നൂലിഴകീറി പരിശോധിച്ച് റഫറി ഗോള്‍ അംഗീകരിക്കാതെ വിട്ടത് ഇന്ത്യന്‍ സോക്കറിനെ ആശ്വസിപ്പിക്കുകയും ആ ആഹ്‌ളാദം 19ാം മിനുട്ടില്‍ ഗോളായി പിറക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ സിറാജാണ് സോക്കറിന് ഗോള്‍ നേടിക്കൊടുത്തത്. എന്നാല്‍ നിഷാദ് കൊളക്കാടന്റെയും ഷക്കീല്‍ മങ്കടയുടെയും സമീര്‍ വണ്ടൂരിന്റെയും നേതൃത്വത്തില്‍ സടകുടഞ്ഞെഴുന്നേറ്റ് മുന്നേറിയ കേരള ഇലവന്റെ മുന്നില്‍ സോക്കര്‍ അടിപതറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ സമീര്‍ വണ്ടൂര്‍ സമനില ഗോള്‍ നേടി. അത് കേരള ഇലവന് രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നതിലേക്ക് പ്രേരകമായി. സമീര്‍ വണ്ടൂര്‍, റഫീഖ്, കുട്ടന്‍ എന്നിവര്‍ ലീഡുയര്‍ത്തി കൊണ്ടിരുന്നപ്പോള്‍ നിസ്താര്‍ സമ്മാനിച്ച ഗോള്‍ കൂടി കൂട്ടി പരാജയത്തിന്റെ ഭാരം കുറയ്ക്കാനായിരുന്നു സോക്കറിന്റെ വിധി.

കെ.പി.സി.സി സെക്രട്ടറി പി.ടി അജയമോഹന്‍, കുഞ്ഞി കുമ്പള, ഹംസ വേങ്ങര, അശ്‌റഫ് വേങ്ങാട്, റഫീഖ് ഹസന്‍, കുന്നുമല്‍ കോയ, സുധീര്‍ കുമ്മില്‍, സജി കായംകുളം, അബ്ദുല്‍ അസീസ് കോഴിക്കോട്, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവര്‍ ടീമംഗങ്ങളെ ഹസ്തദാനം ചെയ്തു. ജിമാര്‍ട്ട് മാന്‍ ഓഫ് ദ മാച്ചായി സമീര്‍ വണ്ടൂരും മാന്‍ ഓഫ് ദ സീരീസായി നിഷാദ് കൊളക്കാടനും മികച്ച ഗോള്‍ കീപ്പറായി അജിംഷും, മികച്ച ഡിഫന്ററായി ഹക്കീമും തെരഞ്ഞെടുക്കപ്പെട്ടു. സമീര്‍ വണ്ടൂര്‍ (മികച്ച മിഡ് ഫീല്‍ഡര്‍), സിറാജ് (ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ ആദ്യ ഗോളിനുടമയും) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. സിദ്ദിക്ക് കല്ലുപറമ്പന്‍, സജീര്‍ പൂന്തുറ, ജമാല്‍ എരഞ്ഞിമാവ്, ഷാഫി കൊടിഞ്ഞി, അമീര്‍ പട്ടണത്ത് തുടങ്ങിയവര്‍ സമ്മനങ്ങള്‍ വിതരണം ചെയ്തു.

രഘുനാഥ് പറശിനിക്കടവ്, ഷാനവാസ് വാഴക്കാട്, ഷാജി പാനൂര്‍, ശൗഖത്ത് പന്നിക്കോട്, ഹാരിസ് ചോല, ജോസ് എറണാകുളം എന്നിവര്‍ ടീമുകള്‍ക്കുള്ള സമ്മാന തുകകള്‍ കൈമാറി. സുഗതന്‍ ആലപ്പുഴ, ശുക്കൂര്‍ ആലുവ, മണികണ്ഠന്‍ എന്നിവര്‍ ജില്ലാകമ്മിറ്റികളുടെ ഉപഹാരം കൈമാറി. ഫെയര്‍പ്‌ളേ ടീമിനുള്ള ഉപഹാരം യൂത്ത് ഇന്ത്യക്ക് മുഹമ്മദലി കൂടാളി, ഉബൈദ് ഇടവണ്ണ, അര്‍ഷദ് മേച്ചേരി എന്നിവര്‍ ചേര്‍ന്ന് കൈമാറി. റണ്ണറപ്പിനുള്ള മെഡലുകള്‍ അസ്‌ക്കര്‍ കണ്ണൂര്‍, അഡ്വ. എല്‍.കെ. അജിത്, ഇസ്മാഈല്‍ എരുമേലി, രാധകൃഷ്ണന്‍ പാലക്കാട് എന്നിവര്‍ വിതരണം ചെയ്തു. ജേതാക്കള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക ട്രോഫി പി.ടി അജയ്‌മോഹനും ഹംസ വേങ്ങരയും ചേര്‍ന്ന് കൈമാറി. റണ്ണറപ്പിനുള്ള ട്രോഫി ശിഫ അല്‍ജസീറ മാനേജര്‍ അശ്‌റഫ് വേങ്ങാട് സമ്മാനിച്ചു. സമാപന ചടങ്ങില്‍ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മൊയ്തീന്‍ കോയ, സൂരജ്, അറ്റ്‌ലസ് മൊയ്തു, റഫീക് ഹസന്‍, അശ്‌റഫ്, ശിഹാബ് കൊട്ടുകാട്, ഷഖീബ് കോളക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശശിപിള്ള സ്വാഗതവും നാസര്‍ കല്ലറ നന്ദിയും പറഞ്ഞു. സൗഹൃദ മത്സരത്തില്‍ ഷാനവസ് വാഴക്കാട് നയിച്ച റസ്റ്റ് ഓഫ് റിയാദ് ഷക്കീബ് കൊളക്കാടന്‍ നയിച്ച വെറ്ററന്‍സ് റിയാദിനെ പരാജയപ്പെടുത്തി. വിജയികള്‍ക്കുള്ള പുരസ്‌ക്കാരം അബൂട്ടി വെട്ടുപാറയും റണ്ണറപ്പിനുള്ള ട്രോഫി നാസര്‍ മാവൂരും കൈമാറി.

 
Other News in this category

 
 




 
Close Window