Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മഴ: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേന
Reporter

മസ്‌കറ്റ്: ദുരിതം വിതച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴക്കെടുതികളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 23 പേരെ ഇന്നലെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചു. വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. വാദികളില്‍ കുടുങ്ങിയ 13 വാഹനങ്ങള്‍ പൊലീസ് രക്ഷിച്ചു. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് മംഗലാപുരം സ്വദേശി മരിച്ചു.

ഹരന്‍ജി ഹിര്‍ജി കമ്പനി ജീവനക്കാരന്‍ മുഹമ്മദ് സലീം (48) ആണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു ഇന്ത്യക്കാരനും രണ്ട് ഒമാനികള്‍ക്കും പരിക്കേറ്റു.

ചില പ്രദേശങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ജന ജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. ഒഴുക്കില്‍പെട്ട നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പലയിടങ്ങളിലും തകരാറിലായി. വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.

ശക്തമായ ഇടിയുടെ അകമ്പടിയോടെ രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ പെയ്ത മഴ കനത്ത നാശം വിതച്ചതിനെ തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ നിയോഗിച്ചത്. എത്തിപ്പെടാന്‍ പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ ഹെലികോപറ്റര്‍ വഴിയാണ് രക്ഷപ്പെടുത്തിയത്.

വടക്കന്‍ ശര്‍ഖിയയിലെ ഇബ്രയില്‍ ഇന്നലെ ഉച്ചയോടെ ഇടിയുടെ അകമ്പടിയോടെ ശക്തമായ മഴ പെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ റൂവിയില്‍ ഇന്നലെ വൈകിട്ടോടെയാണ് മഴയെത്തിയത്. ഗവര്‍ണറേറ്റിന്റെ മറ്റു ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു. പ്രധാന വാദികളെല്ലാം നിറഞ്ഞൊഴുകുന്നത് അപകട സാധ്യത കൂട്ടിയിരിക്കുകയാണ്. ഒരു കാരണവശാലും വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് ബിന്‍ ജുമാ അല്‍ ഹാര്‍ത്തി അറിയിച്ചു.

െ്രെഡവര്‍മാര്‍ വാഹനം പതിയെ ഓടിക്കണമെന്നും മറ്റു വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ 9999 നമ്പറില്‍ വിളിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് സഹായം ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. വെള്ളക്കെട്ടുകളിലേക്കും വാദികളിലേക്കും കുട്ടികളെ അയക്കരുതെന്നും അപകട മേഖലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. മുസന്തം, ബുറൈമി, തെക്ക്, വടക്ക് ബാത്തിന, ഇബ്രി, സൂര്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. വാദികള്‍ മുറിച്ചു കടക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. പ്രമുഖ വ്യാപാര കേന്ദ്രമായ മത്ര സൂഖ് ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. മഴ കാരണം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നത് മറ്റു സൂഖുകളിലെ വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window