Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സ്വദേശികളടക്കം 218 പേരെ കുവൈറ്റ് കുറ്റമുക്തരാക്കി
Reporter

വിവിധ കേസുകളിലുള്‍പ്പെട്ട് ജയിലില്‍ ക!ഴിയുകയായിരുന്ന 218 പേരെ കുവൈറ്റ് അധികൃതര്‍ കുറ്റമുക്തരാക്കി. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹി ആണ് വനിതകളടക്കം 218 പേരെ ചൊവ്വാഴ്ച ജയില്‍ മോചിതരായി പ്രഖ്യാപിച്ചത്. ഇവരില്‍ 29 പേര്‍ കുവൈറ്റ് പൗരന്‍മാരാണ് .

മൂന്ന് വിഭാഗങ്ങളിലായാണ് അമീര്‍ ശിക്ഷയിളവ് പ്രഖ്യാപിചത്. ഇതില്‍ ആദ്യ വിഭാഗമാണ് പുറത്തിറങ്ങിയത്. 103 സ്വദേശികളടക്കം 409 പേരടങ്ങുന്ന രണ്ടാമത്തെ വിഭാഗത്തിന് ശിക്ഷയില്‍ ഇളവു ചെയ്യുകയും ചെയ്തു. മൂന്നാമത്തെ വിഭാഗത്തിലെ തടവുകാരുടെ പി!ഴസംഖ്യ ഒഴിവാക്കി കൊടുക്കുമെന്നും ജയില്‍ വകുപ്പ് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദയ്യാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window