Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കുവൈറ്റ് ദിനാറിന് വിനിമയ നിരക്ക് 200 രൂപ കടന്നു
reporter
ദിനാറിന് 200 രൂപയും കടന്ന് നിരക്ക് കുതിക്കുന്നു.
ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ദിനാറിന് 200 രൂപ എന്ന മന്ത്രിക സംഖ്യയും പിന്നിട്ട് വിനിമയ നിരക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് അവസാനത്തിലും ദീനാറിന് 200 രൂപക്ക് മുകളിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യതയെന്നും 210 വരെയെങ്കിലും എത്തുമെന്നാണ് കരുതുന്നതെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധരും മണി എക്‌സ്‌ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇനിയും കൂടുമെന്ന് തന്നെയാണ് സൂചന.
രണ്ടു വര്‍ഷത്തിനിടെ ഇടക്കിടെ വിനിമയ നിരക്ക് ദീനാറിന് 190 കടന്നിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ കുറയുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ഒരു മാസത്തിനടുത്തായി 190ന്റെ പരിസരങ്ങളില്‍നിന്ന നിരക്ക് പൊടുന്നനെ കുതിച്ച് 195ഉം പിന്നിട്ട് 200ല്‍ തൊടുകയായിരുന്നു. സമീപ വര്‍ഷങ്ങളിലായി ഉയരുന്ന വിനിമയ നിരക്കില്‍ വ്യാഴവട്ടത്തിനിടയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2000 ല്‍ ദീനാറിന് 140 മാത്രമായിരുന്നതാണ് കുറച്ചുകാലമായി ശരാശരി 170180 ലെത്തിയത്.
 
Other News in this category

 
 




 
Close Window