Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കുവൈത്തിലെ വിദേശതൊഴിലാളികളെ പുറത്താക്കില്ലെന്ന് മന്ത്രി
Reporter

കുവൈത്തിലെ വിദേശ തൊ!ഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രാജ്യത്തെ തൊ!ഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. മന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. വര്‍ഷത്തില്‍ ലക്ഷം പേര്‍ എന്ന നിലക്ക് പത്ത് വര്‍ഷം കൊണ്ട് ദശലക്ഷം വിദേശികളെ പുറത്താക്കുമെന്നായിരുന്നു പ്രവാസികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയ മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ രാജ്യത്തെ ചിലര്‍ തന്നെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച്‌കൊണ്ട് കഴിഞ്ഞ ദിവസം തൊ!ഴില്‍ മന്ത്രി വീണ്ടും രംഗത്തെത്തി. തൊ!ഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. വിദേശ തൊഴിലാളികളെ നാടുകടത്തല്‍ രാജ്യത്തിന്റെ നയമല്ലെന്നും വിദേശ തൊഴിലാളികള്‍ രാജ്യത്തിന്റെ വികസനത്തില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window