Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ലിറ്റില്‍ യൂണിവേഴ്‌സ് കണ്‍മണി
reporter
ജോര്‍ജിയയില്‍ നടന്ന മിസ് ലിറ്റില്‍ യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത് മൂന്നു പട്ടങ്ങള്‍ സ്വന്തമാക്കി മലയാളികളുടെ പൊന്മണിയായിരിക്കുകയാണ് കണ്‍മണി. ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് - 2016, മിസ് ഇന്റര്‍നെറ്റ് വോട്ടിംഗ് -2016, ബെസ്റ്റ് റാംപ് മോഡല്‍ - 2016 എന്നീ പട്ടങ്ങളാണ് ഈ ഏഴു വയസുകാരി സ്വന്തമാക്കിയത്. ഇനി ബള്‍ഗേറിയയില്‍ നടക്കുന്ന കിംഗ് ആന്‍ഡ് ക്വീന്‍ 2016 മത്സരത്തിലും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് വേള്‍ഡ് 2016ലും പങ്കെടുക്കാനുള്ള ക്ഷണവും കണ്‍മണിക്കു ലഭിച്ചു.

ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് മൂന്നു പേരുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തല്‍, ജന്മനാടിനെക്കുറിച്ച് പറയല്‍, ഡാന്‍സ്, പാട്ട്, റാംപ് വോക്ക്, ജോര്‍ജിയയുടെ ദേശീയഗാനം പാടുക എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍. ഞാന്‍ മറ്റു കുട്ടികളുമായി വേഗം കൂട്ടായി. സൗത്ത് ആഫ്രിക്കക്കാരായ ക്ലാമിയ, ഡിമോഗ ഇവരൊക്കെ എന്റെ കൂട്ടുകാരായിരുന്നു.

ഞങ്ങള്‍ എറണാകുളത്താണ് താമസമെങ്കിലും അച്ഛന്റെ നാടായ നീലഗിരിയിലെ ഏരുമാടിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അവിടത്തെ മനോഹാരിതയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അവിടത്തെ ആളുകളും വളരെ സ്‌നേഹമുള്ളവരാണ്. അങ്ങനെ ഒത്തിരി നന്മ നിറഞ്ഞ നാടാണ് ഏരുമാട്.

പിന്നെ മിസ് ഇന്റര്‍നെറ്റ് വോട്ടിംഗും എനിക്കാണ് ലഭിച്ചത്. എന്റെ ചിരി കണ്ടിട്ട് 2,45,000 വോട്ടാണ് കിട്ടിയത്. പിന്നെ ഒരു ദിവസം ഞങ്ങളെ വാട്ടര്‍ തീം പാര്‍ക്കില്‍ കൊണ്ടുപോയി. റാംപ് വോക് അവസാനമായിരുന്നു. അമ്മ ഡിസൈന്‍ ചെയ്തു തരുന്ന ഗൗണൊക്കെ ഇടുമ്പോള്‍ എന്നെങ്കിലും ക്യാറ്റ്വാക്ക് നടത്താന്‍ കഴിയണേയെന്നു ഞാന്‍ ആശിച്ചിട്ടുണ്ട്. ജോര്‍ജിയയില്‍ അടിപൊളി ഡ്രസൊക്കെയിട്ട് ഞാന്‍ റാംപില്‍ ക്യാറ്റ് വോക്ക് നടത്തി. അങ്ങനെയാണ് ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് മത്സരത്തില്‍ ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് 2016, മിസ് ഇന്റര്‍നെറ്റ് വോട്ടിംഗ് – 2016, ബെസ്റ്റ് റാംപ് മോഡല്‍ 2016 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയത്.

സ്‌കൂളിലും നാട്ടിലുമൊക്കെ ഞാനൊരു കുഞ്ഞു സെലിബ്രിറ്റിയാണിപ്പോള്‍. ടീച്ചേഴ്‌സും കൂട്ടുകാരുമൊക്കെ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞു. കൂട്ടുകാര്‍ക്കൊക്കെ ജോര്‍ജിയയിലെ വിശേഷങ്ങളൊക്കെ അറിയാന്‍ വലിയ ഇഷ്ടമാണ്.

എഫ്ബിയില്‍ കണ്‍മണി ഉപാസന എന്നൊരു പേജുണ്ട്. അതിലുള്ള സുഹൃത്തുക്കളൊക്കെ വളരെ സപ്പോര്‍ട്ടീവ് ആണ്. ഫോട്ടോയൊക്കെ കണ്ടാല്‍ കമന്റ്‌സ് പറയും. അച്ഛനുമമ്മയും ഓമനിച്ച് ഇട്ട പേരാണ് കണ്‍മണി. ആ പേരുതന്നെയാണ് സ്‌കൂളിലും ഇട്ടിരിക്കുന്നത്. ഈ പേര് എനിക്കും ഇഷ്ടമാണ്. - കണ്‍മണി പറയുന്നു.
 
Other News in this category

 
 




 
Close Window