Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ചിട്ടയായ ജീവിതക്രമത്തിലൂടെ 89 കിലോയില്‍ നിന്ന് ശരീരം 57 കിലോയിലെത്തിച്ചു
reporter
ഭൂമി പെഡ്‌നേകര്‍ എന്ന നായിക 'ദം ലഗാ കേ ഹൈഷാ' എന്ന തന്റെ ആദ്യചിത്രത്തോടെ തന്നെ തടിച്ചുരുണ്ട ആ ശരീരവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കഠിനമായ പരിശ്രമത്തിലൂടെ ഒന്നും രണ്ടും കിലോയല്ല 32 കിലോയാണ് താരം കുറച്ചത്. 89കിലോയില്‍ എത്തിയിരുന്ന ഭൂമി ഇന്നു വെറും 57 കിലോയിലേക്ക് എത്തിയെങ്കില്‍ അതിനു പിന്നില്‍ ചില ചിട്ടയായ ജീവിതരീതി കൂടിയുണ്ട്. താന്‍ വണ്ണം കുറച്ചതെങ്ങനെയാണെന്ന് രഹസ്യമാക്കി വെക്കാതെ ടിപ്‌സ് ആരാധകര്‍ക്കു പറഞ്ഞുകൊടുക്കുക്കുകയും ചെയ്തു ഭൂമി. ഭൂമിയുടെ വണ്ണം കുറയ്ക്കാന്‍ സഹായകമായ ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

വണ്ണം കുറയ്ക്കലിനെ വലിയൊരു ഭാരമായി കാണുന്നവരാണ് ഏറെയും എന്നാല്‍ അത്തരത്തിലൊരു മുന്‍വിധിയുടെ ആവശ്യമേയില്ലെന്നാണ് ഭൂമി പറയുന്നത്. വണ്ണമുള്ള ശരീരത്തില്‍ നിന്നും ഇന്ന് മെലിഞ്ഞു സുന്ദരിയായി മാറിയിട്ടുണ്ടെങ്കില്‍ അതിനു വെള്ളത്തിനും വലിയ സ്ഥാനമുണ്ട്. വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു ശരീരത്തെ കൂടുതല്‍ ആരോഗ്യപൂര്‍ണമാക്കുകയാണ് ചെയ്തത്. നാരങ്ങാവെള്ളവും ശീലമാക്കി, ശരീരത്തിന് നല്ലൊരു ക്ലെന്‍സറാണണത്, ഒപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാനും വെള്ളത്തിനു കഴിവുണ്ട്.– ഭൂമി പറയുന്നു.

ഭൂമി വണ്ണം കുറച്ച പ്രക്രിയയില്‍ ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം മധുരത്തിന്റെ അളവു കുറച്ചതായിരുന്നു. കലോറി അടങ്ങാത്ത എന്നാല്‍ രുചികരമായ റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രകൃതിയാല്‍ ലഭ്യമായ തേനുള്ളപ്പോള്‍ മറ്റു മധുരങ്ങളെ ആശ്രയിക്കുന്നത് എന്തിനെന്നും തോന്നി. സിങ്കും പൊട്ടാസ്യവും കാല്‍സ്യവും വിറ്റാമിന്‍ ബി6മൊക്കെ ധാരാളം അടങ്ങിയിട്ടുള്ള തേന്‍ പാലിലോ ഓട്‌സിലോ ഒക്കെചേര്‍ത്തു കഴിക്കാന്‍ തുടങ്ങി. ഒപ്പം ഈന്തപ്പഴത്തിന്റെ സിറപ്പും ശീലമാക്കി. ഇരുമ്പിന്റെ അംശം ധാരാളമായുള്ള ഈന്തപ്പഴസത്ത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. ഒപ്പം ദഹനപ്രക്രിയയെ സുഗമമാക്കുന്ന പനഞ്ചക്കരയും ഭക്ഷണത്തില്‍ ഉള്‍പ്പെ?ടുത്തി. ഇവയൊക്ക ആരോഗ്യകരമായ ഭക്ഷണങ്ങളാണെങ്കില്‍ക്കൂടിയും അവ മിതമായ അളവില്‍ കഴിച്ചതു കൂടിയാണ് തന്റെ വണ്ണം കുറഞ്ഞതെന്നും ഭൂമി പറയുന്നു.

അല്‍പദൂരം നടക്കാനുള്ളു എങ്കില്‍ പോലും വണ്ടി ഉപയോഗിക്കുന്ന, പടികള്‍ കയറാനുള്ള മടിയില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നവരാണ് ഏറെയും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, ഈ ശീലം ഉപേക്ഷിച്ചാല്‍ തന്നെ നിങ്ങള്‍ പാതി വിജയിച്ചുവെന്നാണ് ഭൂമി പറയുന്നത്. ലിഫ്റ്റിനു പകരം താന്‍ പടികള്‍ നടന്നു കയറാന്‍ ശീലിച്ചതും വെള്ളം കുടിക്കാനായി എപ്പോഴും ബോട്ടില്‍ അരികില്‍ കരുതാതെ ഇടയ്ക്കിടെ നടന്നു പോയി വെള്ളം കുടിച്ചതുമെല്ലാം തന്റെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കി. കേള്‍ക്കുമ്പോള്‍ വളരെ സില്ലി എന്നു േതാന്നാമെങ്കിലും ഈ ചെറിയ വ്യായാമങ്ങള്‍ പോലും ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു പറയുന്നു ഭൂമി.
 
Other News in this category

 
 




 
Close Window