Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ആരോഗ്യം
  Add your Comment comment
ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാന്‍ കോവിഡ് മൂന്നാം ഡോസ് വാക്‌സിന്‍
Reporter
മൂന്നാമത്തെ കൊറോണ വൈറസ് വാക്‌സീന്‍ ഡോസിനായുള്ള ഫൈസറിന്റെ പദ്ധതിക്ക് വൈകാതെ അംഗീകാരം കിട്ടും. പുതിയ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ മുഴുവന്‍ പിടിച്ചു കെട്ടാന്‍ കെല്‍പ്പുള്ളതാണത്രേ ഈ മൂന്നാം ഡോസിന്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അതിന്റെ കൊറോണ വൈറസ് വാക്‌സീന്‍ മൂന്നിലൊന്ന് ആളുകള്‍ക്ക് നല്‍കുന്നത് പരിഗണിക്കാന്‍ സമയമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ഡോക്ടര്‍മാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും വാദിക്കുന്നത് ധൃതിപിടിക്കേണ്ടതില്ലെന്നാണ്. അതിനായി അവര്‍ നിരത്തുന്ന വാദത്തിന് അര്‍ഥമുണ്ട്. അതായത്, ഇപ്പോള്‍ വാക്‌സീന്‍ എടുക്കാതിരിക്കുന്നവരെ ഏതുവിധേനയും വാക്‌സീന്‍ എടുപ്പിക്കുക, ശേഷം മൂന്നാം ഡോസുമായി മുന്നോട്ടു പോവുക. കൊറോണ വൈറസ് വാക്‌സീന്‍ മൂന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറുമാസത്തിനുശേഷം നല്‍കിയാല്‍, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരില്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നതായി കാണുന്നുവെന്ന് ഫൈസറാണ് പുറത്തുവിട്ടത്.

പുതിയ ഡാറ്റയൊന്നും പുറത്തുവിടാതെ കമ്പനികള്‍ പ്രഖ്യാപനം നടത്തിയെങ്കിലും പുതിയ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ഓഗസ്റ്റില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി ഒരു ബൂസ്റ്റര്‍ ഡോസിനായി അടിയന്തര ഉപയോഗ അംഗീകാരത്തിനായി നോട്ടീസ് ഫയല്‍ ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫൈസര്‍ വക്താവ് തന്നെയാണ് അറിയിച്ചത്.

എന്നാല്‍, ഫൈസര്‍/ ബയോടെക് പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, എഫ്ഡിഎയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്ത പ്രസ്താവനയിലൂടെ പിന്നോട്ട് നീങ്ങി, പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് ഇപ്പോള്‍ ഒരു ബൂസ്റ്റര്‍ ഷോട്ട് ആവശ്യമില്ലെന്നും ആളുകള്‍ അണ്‍വാക്‌സിനേറ്റഡ് ആയ സമൂഹത്തെ സംരക്ഷിക്കുന്നതിന് എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. ആരോഗ്യശാസ്ത്രം ആവശ്യമാണെന്ന് തെളിയിക്കുമ്പോള്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായി തങ്ങള്‍ തയാറാണെന്നു ഫൈസര്‍ പറയുന്നു. എന്നാല്‍ ആ ശാസ്ത്രം അവ്യക്തമാണ്, കൊറോണ വൈറസ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നതാണ് സത്യം.
 
Other News in this category

 
 




 
Close Window