|
തൃശൂരിലെ വേദിയില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാന്‍ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു.
വിശ്വാസത്തെയും ആചാരത്തെയും ഇവിടത്തെ സര്‍ക്കാര്‍ അവഹേളിക്കുന്നു. അതിനെ കൊള്ളയടിക്കാനുള്ള മാര്‍ഗമായി മാത്രമാണ് ഇന്ത്യ മുന്നണി കാണുന്നത്. അത് ശബരിമലയില്‍ നമ്മള്‍ കണ്ടു. അവിടെത്തെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ആയി. തൃശ്ശൂര്‍ പൂരത്തിന്റെ പേരില്‍ നടക്കുന്ന വിവാദം അത്തരത്തില്‍ ഒന്നാണ്. എല്ലാ വിശ്വാസത്തെയും ബിജെപി അംഗീകരിക്കുന്നു. അതിനാലാണ് ക്രൈസ്തവര്‍ക്ക് മുന്‍ തൂക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിന് ക്രൈസ്തവ സമൂഹത്തിലെ ആചാര്യന്മാരെയും നേതാക്കന്മാരെയും കണ്ടു. അവര്‍ അന്ന് അഭിനന്ദിച്ചു. അവര്‍ക്ക് നേരെ അതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായി, മോദി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍.തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിക്കുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശക്തന്റെ തട്ടകത്തിലെത്തുന്നത്.
മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ ജന്മനാളിന് ശ്രദ്ധാഞ്ജലി നല്‍കി പ്രസംഗം ആരംഭിച്ച മോദി താന്‍ വരുന്ന കാശിയും തൃശൂരും തമ്മില്‍ ബന്ധിപ്പിച്ചത്. 'അവിടെയും ഇവിടെയും മഹാദേവന്‍ തന്നെ. വടക്കുന്നാഥന്‍' എന്നാണ്.
തൃശൂരില്‍ നിന്നുള്ള പുതിയ സന്ദേശം കേരളത്തിന് മുഴുവന്‍ മാതൃകയാകട്ടെ എന്ന് ആശംസിച്ചു. വേലു നാച്ചിയാര്‍ സാവിത്രി ഭായ് ഭുലെ എന്നിവരെ സ്മരിക്കുന്നു. കേരളം നിരവധി വീരാംഗനകള്‍ക്ക് ജന്മം നല്‍കി. എ വി കുട്ടിമാളു അമ്മ, അക്കമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് എന്നിവര്‍ അതിന് ഉദാഹരണങ്ങളാണ്. |