Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ പത്തില്‍ ഒമ്പത് പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു
reporter

ലണ്ടന്‍: വിവാഹം, അത് സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നുവെന്നൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും വിവാഹം ചെയ്ത പങ്കാളിയുടെ സ്വഭാവങ്ങളും, അതുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും ജീവിതം ഒരു നരകമാക്കി മാറ്റും. അതുകൊണ്ട് തന്നെ താന്‍ കെട്ടാന്‍ പോകുന്ന വ്യക്തിക്കൊപ്പം ഒരു 'ട്രയല്‍ വിവാഹം' നടത്തിയ ശേഷമാണ് ബ്രിട്ടനില്‍ ദമ്പതികള്‍ അന്തിമതീരുമാനത്തിലേക്ക് പോകുന്നത്. മഹാഭൂരിപക്ഷം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് 'പരീക്ഷിച്ച്' നോക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ല്‍ ഔദ്യോഗിക ചടങ്ങുകളില്‍ വിവാഹം ചെയ്തവരില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും ഇതിന് മുന്‍പ് ഒരുമിച്ച് ജീവിച്ചവരാണെന്ന് ഡാറ്റ സ്ഥിരീകരിക്കുന്നു.

മൂന്ന് ദശകം മുന്‍പ് 1994-ല്‍ 59.6 ശതമാനത്തോളം പേരാണ് ഈ വിധം ഒരുമിച്ച് ജീവിച്ച ശേഷം വിവാഹിതരായതെങ്കില്‍, 2022 എത്തുമ്പോള്‍ ഇത് 91.3 ശതമാനത്തിലേക്കാണ് ഉയരുന്നത്. പുരോഗമനവാദികള്‍ മാത്രമാണ് ഈ വിധത്തില്‍ ജീവിക്കുന്നതെന്നും കരുതാന്‍ വരട്ടെ, കാരണം മതപരമായ ചടങ്ങുകളില്‍ വിവാഹിതരാകുന്ന 83.7 ശതമാനം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് നോക്കിയിട്ടുള്ളവരാണെന്നും ഈ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം ഒരു ലിംഗത്തില്‍ പെട്ടവരുടെ സഹവാസത്തില്‍ പുരുഷന്‍മാരില്‍ 95.2 ശതമാനവും, സ്ത്രീകളില്‍ 93.5 ശതമാനവും ഈ വിധത്തില്‍ പെട്ടവര്‍ തന്നെ. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം വിവാഹത്തിന് പുരുഷന്‍മാരുടെ ഏകദേശ പ്രായം 32.7 വയസ്സും, സ്ത്രീകളുടേത് 31.2 ആണ്. ഇതുവരെ രേഖപ്പെടുത്തിയതിലെ ഉയര്‍ന്ന പ്രായവുമാണ്.

 
Other News in this category

 
 




 
Close Window