Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് യുകെ തിരിച്ചുകയറുന്നു, ആശ്വാസത്തില്‍ ടോറികള്‍
reporter

ലണ്ടന്‍: ബ്രിട്ടന്റെ സാമ്പത്തിക മേഖല വളര്‍ച്ച കൈവരിക്കാനുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും പല വട്ടം ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം തടയാനുള്ള കടുപ്പമേറിയ പദ്ധതികള്‍ ജനങ്ങളുടെ രോഷത്തിന് കാരണമായി. അതിന്റെയെല്ലാം പേരില്‍ വരുന്ന ആഴ്ചയില്‍ ഋഷി ഗവണ്‍മെന്റിന് മാറ്റം സംഭവിക്കുകയും, ലേബര്‍ ഭരണകൂടം അധികാരത്തില്‍ എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് തങ്ങളുടെ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഋഷി സുനാകിനും സംഘത്തിനും അവസരം ലഭിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നടത്തിയ തിരിച്ചുവരവ് മുന്‍പ് പ്രതീക്ഷിച്ചതിലും ശക്തമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ സ്ഥിരീകരിക്കപ്പെടുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളില്‍ രാജ്യത്തിന്റെ ജിഡിപി 0.7% വളര്‍ച്ച കൈവരിച്ചതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.6% വളര്‍ച്ച നേടിയതായി കഴിഞ്ഞ മാസം വ്യക്തമാക്കിയെങ്കിലും, ഇതാണ് ഇപ്പോള്‍ 0.7 ശതമാനമായി പുതുക്കിയിരിക്കുന്നത്. 2021ന് ശേഷം ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച ആദ്യമായാണ് രേഖപ്പെടുത്തുന്നത്. അടുത്ത ആഴ്ചയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഋഷി സുനാകിന് ഇത് ശുഭവാര്‍ത്തയുമാണ്. യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ നേട്ടങ്ങളുടെ ഗുണഫലം അനുഭവിക്കുക അടുത്ത ലേബര്‍ ഗവണ്‍മെന്റ് ആയിരിക്കുമെന്നതാണ് സ്ഥിതി.

 
Other News in this category

 
 




 
Close Window