Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ഋഷി സുനകിനെ വംശീയമായി അധിക്ഷേപിച്ചു, റിഫോം പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ച് ഋഷി സുനക്
reporter

ലണ്ടന്‍: പ്രധാനമന്ത്രി ഋഷി സുനാകിനെ വംശീയമായി അസഭ്യം പറയുകയും, ചാനല്‍ കുടിയേറ്റക്കാരെ സൈനിക റിക്രൂട്ടുകള്‍ക്ക് വെടിവെച്ച് പരിശീലിക്കാനുള്ള ഇരകളാക്കുകയും ചെയ്യണമെന്ന് അവകാശപ്പെട്ട പ്രവര്‍ത്തകന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിച്ച് നിഗല്‍ ഫരാഗ്. സഹായിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന ഇയാള്‍ പാര്‍ട്ട്ടൈം അഭിനേതാവാണെന്നും, ചാനല്‍ 4 കെണിയൊരുക്കിയതാണെന്നും ഫരാഗ് ആരോപിച്ചു. എന്നാല്‍ റിഫോം പാര്‍ട്ടിക്കായി താന്‍ നടത്തുന്ന പ്രചരണവും, അഭിനയ ജോലിയും വ്യത്യസ്തമാണെന്ന് ഒളിക്യാമറയില്‍ കുടുങ്ങിയ പാര്‍ക്കര്‍ തന്നെ പറയുന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ചാനല്‍ 4 വക്താവ് പ്രതികരിച്ചു. പാര്‍ക്കറിന് പണം നല്‍കി പറയിച്ചതല്ലെന്നും ചാനല്‍ കൂട്ടിച്ചേര്‍ത്തു.

എസെക്സ് പോലീസ് പരാമര്‍ശങ്ങളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അതേസമയം ഫരാഗിന് ചില മറുപടികള്‍ നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് വ്യക്തമാക്കി. 'നിഗല്‍ ഫരാഗിനായി പ്രചരണം നടത്തുന്നവര്‍ എനിക്കെതിരെ പറയുന്ന അസഭ്യങ്ങള്‍ എന്റെ രണ്ട് പെണ്‍മക്കള്‍ കൂടി കാണുകയും, കേള്‍ക്കുകയും ചെയ്യുന്നുണ്ട്, ഇത് ദേഷ്യം ഉണ്ടാക്കുന്നതാണ്, ഇതിന് അദ്ദേഹം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം', സുനാക് ചൂണ്ടിക്കാണിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ളവരുടെ പ്രവൃത്തികള്‍ക്ക് മാപ്പ് പറയില്ലെന്ന നിലപാടിലാണ് ഫരാഗ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ റിഫോം യുകെ പലവിധ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പലരുടെയും വംശീയ നിലപാടുകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് ചെയ്തത്.

 
Other News in this category

 
 




 
Close Window