Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ജൂലൈ എട്ട് മുതല്‍ ടാറ്റാ സ്റ്റീലിലെ തൊഴിലാളികള്‍ പണിമുടക്കിലേക്ക്
reporter

ലണ്ടന്‍: യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ വഷളാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജൂലൈ 8 മുതല്‍ ഏകപക്ഷീയമായ പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് യൂണൈറ്റഡ് യൂണിയന്‍ പ്രഖ്യാപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ സ്റ്റീല്‍ പ്രഖ്യാപിച്ചു . ഇത് വരും ദിവസങ്ങളില്‍ കമ്പനിയും യൂണിയനുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്റ്റീല്‍ കമ്പനി ജൂണ്‍ അവസാനത്തോടെ ഒരു സ്‌ഫോടന ചൂളയും സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തേതും അടച്ചുപൂട്ടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി യൂണിയന്‍ ഉയര്‍ത്തുന്നത് . 1500 തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ചൂളകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഏകദേശം 2,800 ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 8 - ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് യുണൈറ്റഡ് യൂണിയന്‍.

വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഉരുക്ക് നിര്‍മ്മാണശാലയില്‍ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തില്‍ തൊഴിലാളികള്‍ പങ്കെടുത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിട്ടാല്‍ നിലവില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കല്‍ പാക്കേജില്‍ നിന്ന് ടാറ്റാ സ്റ്റീല്‍ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രാജേഷ് നായര്‍ പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സൗത്ത് വെയില്‍സിലെ ടാറ്റാ സ്റ്റീല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്പാദകരാണ് ടിന്‍ ക്യാനുകള്‍ മുതല്‍ കാറുകള്‍ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫര്‍ണസുകള്‍ ഈ സ്റ്റീല്‍ വര്‍ക്കിന്റെ സവിശേഷതയാണ്. എന്നാല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീല്‍ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീല്‍ നിര്‍മ്മാണത്തിനായി പുതിയ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് നല്‍കാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കമ്പനി പുതിയ ഫര്‍ണസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫര്‍ണസുകള്‍ ഉപയോഗിക്കുമ്പോള്‍ യുകെയുടെ മുഴുവന്‍ ബിസിനസ്, വ്യാവസായിക കാര്‍ബണ്‍ ഉദ്വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window