ലണ്ടന്‍: തനിക്കെതിരെ ഉയര്‍ന്ന വംശീയാധിക്ഷേപം വേദനയും അമര്‍ഷവും ഉണ്ടാക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏഷ്യക്കാര്‍ക്കെതിരെ പറയാറുള്ള വംശീയ അധിക്ഷേപ പദമാണു ടിവി ചര്‍ച്ചയില്‍ വലതുപക്ഷ റിഫോം യുകെ പാര്‍ട്ടിയുടെ നൈജല്‍ ഫറാജിന്റെ അനുയായി സുനകിനെ പരാമര്‍ശിച്ചു പറഞ്ഞത്. 'എന്റെ 2 പെണ്മക്കള് ഇതു ടിവിയില്‍ കാണേണ്ടിവരുന്നത് വേദനയും അമര്‍ഷവും ഉണ്ടാക്കുന്നു'- സുനക് പറഞ്ഞു.
കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ടാണു നൈജല്‍ ഫറാജിന്റെ പാര്‍ട്ടിക്കാരനായ ആന്‍ഡ്രൂ പാര്‍ക്കര്‍ സുനകിനെതിരെ അസഭ്യം പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഋഷി സുനകിനെ നേതാവാക്കിയ നടപടി പരാമര്‍ശിച്ചായിരുന്നു ഇത്. ഇന്ത്യയില്‍നിന്ന് യുകെയിലേക്കു കുടിയേറിയവരാണു സുനകിന്റെ മാതാപിതാക്കള്‍.