Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
UK Special
  Add your Comment comment
പ്രതീക്ഷയില്‍ ലേബര്‍ പാര്‍ട്ടി, തകര്‍ക്കാന്‍ ടോറികളും
reporter

ലണ്ടന്‍: ജൂലൈ 4 പൊതുതെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുകയാണ് ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍. സസുഖം വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടി. ഈ ഘട്ടത്തിലാണ് വോട്ടര്‍മാര്‍ നേരിടുന്ന അപകടത്തെ കുറിച്ച് ഒരുവട്ടം കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തെത്തുന്നത്. ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം നേടിയാല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇടത്തോട്ട് തിരിക്കുകയും, ദശകങ്ങളോളം ഭരണത്തില്‍ തുടരുകയും ചെയ്യുമെന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ മറിച്ച് കുത്തുന്നത് ഒഴിവാക്കുകയാണ് ഇപ്പോള്‍ ഋഷിയുടെ ദൗത്യം.

തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ പുറത്താക്കുമെന്നാണ് അഭിപ്രായസര്‍വ്വെകളെല്ലാം പറയുന്നത്. ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷം നേടിയാലുള്ള അപകടങ്ങളെ കുറിച്ചാണ് സുനാക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള പണിയിലാണ് കണ്‍സര്‍വേറ്റീവുകള്‍. പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചും, സ്റ്റാര്‍മര്‍ രഹസ്യമായി നികുതി വര്‍ദ്ധിപ്പിക്കുമെന്ന് കുറ്റപ്പെടുത്തിയും, ലേബര്‍ വന്‍ വിജയം നേടുന്നത് അപകടമാണെന്നുമാണ് കണ്‍സര്‍വേറ്റീവുകള്‍ നടത്തുന്ന പ്രചരണം. 2000 പൗണ്ട് നികുതി വര്‍ദ്ധന നടപ്പാക്കുമെന്നും ഇവര്‍ തുടര്‍ച്ചയായി ആരോപിക്കുന്നുണ്ട്. ഈ ഘട്ടത്തിലും ലേബര്‍ പാര്‍ട്ടി 20 പോയിന്റ് ലീഡ് നിലനിര്‍ത്തുകയാണ്.

 
Other News in this category

 
 




 
Close Window