Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
UK Special
  Add your Comment comment
യുകെ എനര്‍ജി പ്രൈസ് ക്യാപ്പ് കുറച്ചു, വാര്‍ഷിക നിരക്കില്‍ 122 പൗണ്ട് കുറച്ചു
reporter

ലണ്ടന്‍: എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും താഴ്ത്തിയതോടെ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ താല്‍ക്കാലിക ആശ്വാസം. വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് താഴ്ന്ന ബില്ലുകളുടെ അനുഗ്രഹം ലഭിക്കുക. വാര്‍ഷിക നിരക്കില്‍ 122 പൗണ്ട് കുറച്ച് പ്രൈസ് ക്യാപ്പ് 1568 പൗണ്ടിലാണ് നിജപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളിലാണ് പുതിയ ക്യാപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ വിന്ററില്‍ വീണ്ടും ബില്ലുകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചടി നേരിട്ടാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തണുപ്പ് കാലത്ത് വീട് ചൂടുപിടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറും.

ഹോള്‍സെയില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി വിപണികളിലെ ചെലവുകള്‍ കുറഞ്ഞതാണ് പ്രൈസ് ക്യാപ്പ് താഴ്ത്താനും വഴിയൊരുക്കിയത്. ഉക്രെയിനില്‍ റഷ്യന്‍ യുദ്ധം ആരംഭിച്ചതിന് മുന്‍പുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ബില്ലുകള്‍ 500 പൗണ്ടിലേറെ കൂടുതലാണ്. സമ്മറില്‍ ബില്ലുകള്‍ കുറയുമ്പോഴും ബ്രിട്ടനില്‍ ഏകദേശം 5.6 മില്ല്യണ്‍ കുടുംബങ്ങള്‍ ഇന്ധന ദാരിദ്ര്യത്തില്‍ കഴിയുമെന്ന് നാഷണല്‍ എനര്‍ജി ആക്ഷന്‍ കണക്കാക്കുന്നു. അതേസമയം വരുന്ന ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 10% വര്‍ദ്ധിച്ച് പ്രതിവര്‍ഷം 1723 പൗണ്ടെന്ന നിലയിലേക്ക് എത്തുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. 2025-ലെ ആദ്യ മാസങ്ങളില്‍ ബില്ലുകള്‍ ഈ തോതില്‍ ഉയര്‍ന്ന് നില്‍ക്കും.

 
Other News in this category

 
 




 
Close Window