Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
UK Special
  Add your Comment comment
ലേബര്‍ അധികാരത്തിലേറിയാല്‍ റുവാണ്ട പദ്ധതി അവസാനിപ്പിക്കും
reporter

ലണ്ടന്‍: ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള അവസാന വട്ട പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്ന തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. നിലവിലെ അഭിപ്രായ സര്‍വേകള്‍ അനുസരിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലേബറിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തി റീഫോം യുകെയുടെ സ്ഥാനാര്‍ത്ഥികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ വംശീയമായതുള്‍പ്പെടെയുള്ള അവരുടെ സ്ഥാനാര്‍ത്ഥികള്‍ നടത്തിയ മോശം പരാമര്‍ശനങ്ങള്‍ വാര്‍ത്തയായത് റീഫോം യു കെയ്ക്ക് തിരിച്ചടിയായതായാണ് കരുതപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിലവിലെ പല പദ്ധതികളുടെയും മരണമണി മുഴങ്ങുമോ എന്നത് ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുകയാണ്. അതില്‍ പ്രധാന പെട്ടതാണ് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി തയ്യാറാക്കിയ റുവാണ്ട പദ്ധതി.

നിലവില്‍ റുവാണ്ട പദ്ധതിക്കായി 320 മില്യണ്‍ പൗണ്ട് ആണ് സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പുനരധിവസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു മറ്റുമായാണ് തുക വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ജൂലൈ 24 ന് റുവാണ്ടയിലേക്ക് ആദ്യ വിമാനം പറന്നുയരുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടി തുടക്കം മുതല്‍ റുവാണ്ട പദ്ധതിക്ക് എതിരായിരുന്നു. എക്കാലത്തെയും ഏറ്റവും അസംബന്ധമായ ഹോം ഓഫീസ് നയമെന്നാണ് റുവാണ്ട പദ്ധതിയെ കുറിച്ച് തുടക്കം മുതല്‍ ലേബര്‍ പാര്‍ട്ടി നടത്തിയ വിമര്‍ശനം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ റുവാണ്ട പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിയില്ല. ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഋഷി സുനക് സര്‍ക്കാരിന്റെ ഭരണപരാജയങ്ങളുടെ പട്ടികയിലേയ്ക്ക് റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

 
Other News in this category

 
 




 
Close Window