Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ നഴ്‌സിങ് ക്ഷാമം മൂലം ആരും അടുത്ത് ഇല്ലാതെ രോഗികള്‍ മരിക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് രോഗികള്‍ ആരും നോക്കാനില്ലാതെ വേദന അനുഭവിച്ചും, ഒറ്റയ്ക്ക് കിടന്നും മരണപ്പെടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സര്‍വ്വെ. ഷിഫ്റ്റുകളില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്സുമാര്‍ ഇല്ലാതെ പോകുന്നതാണ് രോഗികളുടെ ഈ ദുരിതത്തിന് കാരണം. കാല്‍ശതമാനം വരുന്ന ഷിഫ്റ്റുകളില്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ആവശ്യത്തിന് രജിസ്റ്റേഡ് നഴ്സുമാര്‍ ഉണ്ടാവുകയെന്ന് തങ്ങളുടെ സര്‍വ്വെ തെളിയിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. തിരക്ക് പിടിച്ച് ജോലി ചെയ്യാനും, കൂടുതല്‍ ജോലി ചെയ്യാനും ആവശ്യങ്ങള്‍ നേരിടുന്നതായി നഴ്സുമാര്‍ വെളിപ്പെടുത്തിയെന്ന് യൂണിയന്‍ പറയുന്നു. എന്നാല്‍ പലപ്പോഴും സുരക്ഷിതമല്ലാത്ത രീതിയില്‍ പരിചരണം നല്‍കുകയും, ആരെ കാണണം, കാണേണ്ട എന്നതില്‍ ഹൃദയം തകര്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും ആര്‍സിഎന്‍ വ്യക്തമാക്കി.

നഴ്സുമാരുടെ ക്ഷാമം നേരിടുന്നതിനാല്‍ ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്ക് ഡസന്‍ കണക്കിന് രോഗികളെ ഒരു സമയം പരിപാലിക്കേണ്ടി വരുന്നതായും യൂണിയന്‍ ചൂണ്ടിക്കാണിച്ചു. ഒരു നഴ്സ് എത്ര രോഗികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നതിന് പരമാവധി പരിധി നിര്‍ണ്ണയിക്കണമെന്നും ആര്‍എസിഎന്‍ ആവശ്യപ്പെടുന്നു. രോഗികളെ സുരക്ഷിതമാക്കതാനുള്ള പോരാട്ടത്തില്‍ ഹെല്‍ത്ത്, കെയര്‍ സംവിധാനങ്ങളിലെ നഴ്സിംഗ് ജീവനക്കാര്‍ പരാജയപ്പെടുകയാണെന്ന് ആര്‍സിഎന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയും, ചീഫ് എക്സിക്യൂട്ടീവുമായ നിക്കോളാ റേഞ്ചര്‍ പറഞ്ഞു. രോഗികള്‍ക്ക് അപകടകരവും, നഴ്സിംഗ് ജീവനക്കാരുടെ ഹൃദയം തകര്‍ക്കുന്നതുമാണ് ഈ അവസ്ഥയെന്ന് റേഞ്ചര്‍ ഓര്‍മ്മിപ്പിച്ചു.

 
Other News in this category

 
 




 
Close Window