Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
മാഞ്ചസ്റ്റര്‍ ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബര്‍ 21 ശനിയാഴ്ച ബറി ഉക്രൈന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വെച്ചു നടത്തപ്പെട്ടു.
Text By: Reporter, ukmalayalampathram
കുട്ടികളും മുതിര്‍ന്നവരുമായി ഏകദേശം നൂറ്റി അന്‍പതോളം ആളുകള്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു. ഓണ സ്മരണകള്‍ വിളിച്ചോതിയെത്തിയ മാവേലി മന്നനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടി കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സ്വീകരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ കലാ കായിക മത്സരങ്ങള്‍ കണ്ട് ആസ്വദിക്കുവാന്‍ തദ്ദേശീയരായ ബ്രിട്ടീഷ്‌കാര്‍ പോലും സന്നിഹിതരായിരുന്നു.

അടുത്ത ഒരു വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ബെന്‍സി അര്‍ജുനന്‍, വൈസ് പ്രസിഡന്റ് ജോബിന്‍സ് തട്ടാന്‍കുന്നേല്‍, സെക്രട്ടറി അലന്‍ കുര്യന്‍, ട്രഷറര്‍ സുബിത് കുര്യാക്കോസ് എന്നിവരെയും അതോടൊപ്പം 12 അംഗ എക്സിക്യൂട്ടീവ് മെമ്പര്‍മാരെയും പൊതുയോഗം തെരഞ്ഞെടുത്തു. രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച ഓണാഘോഷം വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം വൈകിട്ടു ആറു മണിയോട് കൂടി സമാപിച്ചു.
 
Other News in this category

 
 




 
Close Window