Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണ്; നടന്‍ ബാലയുമായി പിരിയാനുള്ള കാരണം തുറന്നു പറഞ്ഞ് അമൃത
Text By: Reporter, ukmalayalampathram
നടന്‍ ബാല മകള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ തനിക്കു നേരെ സൈബര്‍ ബുള്ളിംങ്ങ് ഉണ്ടായെന്ന പ്രതികരണവുമായി അമൃത സോഷ്യല്‍ മീഡിയയില്‍ എത്തി. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു. വിക്ടിം കാര്‍ഡ് കളിക്കാനല്ല, നിസ്സഹായ അവസ്ഥ കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അമൃത വീഡിയോയില്‍ പറയുന്നു.
അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി വീഡിയോയില്‍ പറയുകയുണ്ടായി.
 
Other News in this category

 
 




 
Close Window