Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
തത്ത്വമസി ഹിന്ദു സമാജം കെറ്ററിംഗിന്റെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ തനതായ പാരമ്പര്യവും മൂല്യവും അതേപടി നിലനിര്‍ത്തിയുള്ള ആഘോഷത്തില്‍ പ്രസിഡന്റ് അജിത്ത് കുമാര്‍ എല്ലാവരേയും സ്വാഗതം ചെയ്തു.
Text By: Reporter, ukmalayalampathram
തുടര്‍ന്ന് എല്ലാ കമ്മിറ്റി അംഗങ്ങളും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും കൂടി ദീപം തെളിയിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരേയും കുട്ടികളേയും വിവിധയിനം കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ എടുത്തു പറയേണ്ടവ തന്നെയായിരുന്നു.

ഓണത്തിന്റെ മുഖ്യാതിഥിയായി മാവേലിയും പുലികളിയും എത്തിയതോടെ ആഘോഷം അതിന്റെ പാരമ്യതയിലെത്തി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. ഉച്ചകഴിഞ്ഞ് കുട്ടികള്‍ക്കായി കായിക മത്സരങ്ങളും നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനദാനം കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയും കൂടി നിര്‍വ്വഹിച്ചു.

സെക്രട്ടറി സുമേഷ് സ്വാമിനാഥന്‍ നന്ദി പറഞ്ഞു. എല്ലാം കൊണ്ടും കണ്ണിനും കാതിനും കുളിരേകിയ ഒരു ഓണവിസ്മയമാണ് കെറ്ററിംഗ് ഹിന്ദു സമാജം ഇത്തവണ ആഘോഷിച്ചത്.
 
Other News in this category

 
 




 
Close Window