ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വാസന് ബാല സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജിഗ്റ'യുടെ ട്രെയ്ലര് പുറത്ത്.
Text By: Reporter, ukmalayalampathram
കിടിലന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഒരു ഡാര്‍ക്ക് ത്രില്ലര്‍ സിനിമയാകും ചിത്രമെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. വിദേശത്തെ ഒരു ജയിലില്‍ അകപ്പെട്ടിരിക്കുന്ന തന്റെ അനിയനെ രക്ഷിക്കാന്‍ ആലിയയുടെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയ്ലറിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററിലെത്തും.
Trailer Video: -
പുതുമയുള്ള കഥപറച്ചില്‍ കൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ സംവിധായകനാണ് വാസന് ബാല. 'മോണിക്ക ഓ മൈ ഡാര്‍ലിങ്' എന്ന ചിത്രത്തിന് ശേഷം വാസന് ബാല ഒരുക്കുന്ന ചിത്രമാണിത്. ധര്‍മ്മ പ്രൊഡക്ഷന്‍സ് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആലിയ ഭട്ട്, ഷഹീന് ഭട്ട്, സോമെന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദേബാശിഷ് ??ഇറെങ്ബാം, വാസന് ബാല എന്നിവര്‍ ചേര്‍ന്നാണ് 'ജിഗ്റ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പരസ്യം ചെയ്യല്‍
ആലിയ ഭട്ടിന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രമാണിത്. വേദാങ് റെയ്ന, ആദിത്യ നന്ദ, ശോഭിത ധൂലിപാല, മനോജ് പഹ്വ, രാഹുല്‍ രവീന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സ്വപ്നില്‍ എസ്. സോനവാനെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രേരണ സൈഗാള്‍ ആണ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.