Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി വി അന്‍വര്‍ എംഎല്‍എ.
Text By: Reporter, ukmalayalampathram
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കടുത്ത ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.
ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി വി അന്‍വര്‍ എംഎല്‍എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി വി അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?'- അന്‍വര്‍ ചോദിച്ചു.
തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വം ചിത്രീകരിച്ചെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചത്
 
Other News in this category

 
 




 
Close Window