Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
ഇംഗ്ലണ്ടിലെ ക്രൂവിലെ മലയാളികള്‍ എട്ടാമത് ഓണാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു
Text By: Reporter, ukmalayalampathram
ഇംഗ്ലണ്ടിലെ, ക്രൂവിലെ ഏറ്റവും വലിയ മലയാളി സംഘടന ഫ്രണ്ട്സ് ഓഫ് ക്രൂ' എന്ന പേരില്‍ ക്രൂവിലെ മലയാളികള്‍ എട്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ 21 ന് പ്രൗഢഗംഭീരമായി നടത്തി. ഓണപ്പൂക്കളം ഒരുക്കി ചെണ്ട മേളത്തോടു കൂടി മാവേലിയെ വരവേറ്റുകൊണ്ടു തുടങ്ങിയ ആഘോഷം പങ്കെടുത്ത മുതിര്‍ന്നവരെ എല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികള്‍ക്ക് പുതിയ ഒരു അനുഭൂതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് നീതു മസ്‌കില്‍, സെക്രട്ടറി ജോമോന്‍ മാത്യു, ട്രഷറര്‍ ജിജോ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ഒപ്പം തന്നെ 'ഫ്രണ്ട്‌സ് ഓഫ് ക്രൂ' വിന്റെ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തുകയും ചെയ്തു. മെഗാതിരുവാതിരയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം പ്രോഗ്രാമുകളും സോണി ക്രൂ സംഘടിപ്പിച്ച ഗാനമേളയും പരിപാടികള്‍ക്കു കൊഴുപ്പേകി. ഒപ്പം അക്കാഡമിക് ലെവലില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളെയും മുതിര്‍ന്നവരെയും പ്രശംസാ പത്രങ്ങള്‍ നല്‍കി ആദരിച്ചു.

ഓണാഘോഷങ്ങളുടെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഓണസദ്യ 22 ഇനം വിഭവങ്ങളുമായി തൂശനിലയില്‍ വിളമ്പിയത് പങ്കെടുത്ത എല്ലാവരും മനസും വയറും നിറഞ്ഞു ആസ്വദിച്ചു. രാവിലെ ഏകദേശം 11 മണിയോടുകൂടി തുടങ്ങിയ പരിപാടികള്‍ വൈകിട്ട് ഏകദേശം 10 മണിയോട് കൂടി മാത്രമാണ് അവസാനിച്ചത്. തിരക്ക് നിറഞ്ഞ ജീവിതത്തിനിടയില്‍ സ്വന്തം സംസ്‌ക്കാരവും തനിമയും വിളിച്ചോതുവാന്‍ കിട്ടുന്ന ആഘോഷാവസരങ്ങള്‍ ഇംഗ്ലണ്ടിലെ ഓരോ മലയാളിയും വളരെ വിലപ്പെട്ടതായി ആണ് കണക്കാക്കുന്നത്. അടുത്ത ആഘോഷത്തിനായി കാത്തിരിക്കാം എന്ന ആശംസയോടുകൂടി ആണ് ഫ്രണ്ട്സ് ഓഫ് ക്രൂ വിലെ ഓരോ മലയാളിയും പിരിഞ്ഞത്.
 
Other News in this category

 
 




 
Close Window