Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പന്‍ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ രാത്രി 9:00 വരെ ശ്രീ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കും
Text By: Reporter, ukmalayalampathram
കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (The Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) മുത്തപ്പന്‍ വെള്ളാട്ടം നടത്തപ്പെടുന്നത്.

ഉത്തരമലബാര്‍ മേഖലയില്‍ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ദേവതയായ ശ്രീ മുത്തപ്പന്‍ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം ഈ ദേവതയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളില്‍ ഒന്നാണ്.

അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകള്‍ എന്നിവ ഉള്‍പ്പെടുന്ന വെള്ളാട്ടം ചടങ്ങ് നടക്കും. ഭക്തര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാനും പ്രസാദം സ്വീകരിക്കാനും അവസരമുണ്ട്.

അയ്യങ്കര ഇല്ലത്ത് വാഴുന്നവരുടെ പത്‌നി പാടികുറ്റി അന്തര്‍ജ്ജനത്തിന് അനുഗ്രഹമേകി മകനായി വന്ന് ഉച്ചനീചത്വങ്ങള്‍ അകറ്റി സകല അശരണരുടെയും ആതങ്കങ്ങള്‍ അകറ്റി ഭക്തരുടെ ദുഃഖങ്ങളും ദുരിതയാതനകളും കേട്ട് പരിഹാരമേകി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് ത്രിലോകനാഥനായ ശ്രീ മഹാദേവന്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ശ്രീ മുത്തപ്പനായി വിരാചിക്കുന്നു. ആദിദേവ സങ്കല്‍പ്പമായി, കിരാതരൂപിയായി ശ്രീ മഹാദേവന്‍ കുടികൊള്ളുന്ന അതിപ്രശസ്തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയും ആയിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. മനം നിറഞ്ഞ് വിളിച്ചാല്‍ വിളിപ്പുറത്ത്എത്തുന്ന കിരാത അവതാരരൂപിയായ അഭീഷ്ടകാര്യസാധ്യദേവനായ ശ്രീ പറശ്ശിനിക്കടവ് മുത്തപ്പ മഹാദേവന്റെ വെള്ളാട്ടം കാണാന്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ ഭഗവത്സാന്നിധ്യം ഹൃദയകമലത്തില്‍ ജന്‍മപുണ്യാമൃതം നല്‍കുന്ന നിര്‍മ്മല ഭക്ത്യാ അനുഭവം ആയിരിക്കും.

ആദ്യമായിട്ടാണ് യു കെയില്‍ ശ്രീ മുത്തപ്പന്‍ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പന്റെ എഴുന്നള്ളത്ത് ആണ്. മുത്തപ്പന് തന്റെ ഭക്തരെ കാണണം എന്ന് തോന്നിയാല്‍ മാത്രമെ മുത്തപ്പന്‍ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തു എന്ന് ആചാര്യ മൊഴി. ശ്രീ മഹാദേവന്റെ അനുഗ്രഹവും ശ്രീ മുത്തപ്പന്റെ സാന്നിധ്യവും അനുഭവവേദ്യമാക്കാന്‍ ലഭിക്കുന്ന ഈ പുണ്യ അവസരം എല്ലാ ഭക്തജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും ഈ മംഗള കര്‍മ്മത്തില്‍ പങ്കെടുക്കുവാനും ശ്രീ മുത്തപ്പന്റെ അനുഗ്രഹം പ്രാപിക്കുവാനും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുക: https://forms.gle/KrkxVfwKzw1auQtk9


പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനോ

kentayyappatemple@gmail.com എന്ന ഇ-മെയില്‍ വഴിയോ അല്ലെങ്കില്‍

07838170203, 07478728555, 07504812344, 07985245890 എന്ന

നമ്പറിലോ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

For further information:

E-Mail:kenthindusamajam@gmail.com/kentayyappatemple@gmail.com

Website:www.kenthindusamajam.org /www.kentayyappatemple.org

Facebooks:https://www.facebook.com/kenthindusamajam.kent

/https://www.facebook.com/kentayyappatemple.org

Twitter:https://twitter.com/KentHinduSamaj/ https://twitter.com/AyyappaKent

https://www.instagram.com/kenthindusamaj/

http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-

2022-23/

Tel: 078381 70203 / 07478 728555 / 07504 812344 / 07985 245890
 
Other News in this category

 
 




 
Close Window