ലണ്ടന്‍: ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി നടന്ന് മൂന്ന് ലക്ഷത്തോളം രൂപ സമാഹരിച്ച ലണ്ടന്‍ മലയാളികള്‍. 12 സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന മലയാളികള്‍ എട്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബാന്‍ ഹാം മര്‍സ്ടന്‍ മാര്‍ച്ചില്‍ പങ്കെടുത്താണ് മൂന്ന് ലക്ഷത്തോളം രൂപ ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി സമാരിച്ചത്.
റോയല്‍ മാര്‍സ്ഡന്‍ ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി ഏഴായിരത്തിലധികം പേര്‍ പങ്കെടുത്ത മൊത്തം 2.1 മില്യന്‍പൗണ്ട് സമാഹരിച്ച ചാരിറ്റി വാക്കില്‍, KCWA Croydon ടീം അഗങ്ങള്‍ ആയാണവര്‍ പങ്കെടുത്തത്. റീന, ശാരിക, ഷീജ, ശ്രുതി, ടിന്റു, അഫ്‌നാന്‍, അനു, വൈഗ ,ബിജി, ഗോപി, ജിജി, വൈഗ, രജിത, വര്‍ഷ എന്നിവരായിരുന്നു ടീമംഗങ്ങള്‍.