ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്രയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'മെയ്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍' (മാഹ) പ്രസ്ഥാനത്തിന്റെ ഉപദേശകനായി നിയമിച്ചു. കോവിഡ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചു സംശയം ഉന്നയിക്കുകയും എംആര്‍എന്‍എ വാക്‌സീന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിനു നേതൃത്വം നല്‍കുകയും ചെയ്തയാളാണ് ഡോ. മല്‍ഹോത്ര.