|
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം. കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കിയ അമേരിക്കയിലെയും കാനഡയിലെയും ചില പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നതെന്ന് യു.കെ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വ്യക്തമാക്കി. യുകെയില്‍ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹോം സെക്രട്ടറി നയം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ വംശജരുടെ മകനായ സാദിഖ് ഖാനെതിരേ കനത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ലണ്ടന്‍ ഡ്രഗ്‌സ് കമ്മിഷന്‍ (എല്‍.ഡി.സി) സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് താന്‍ ഇങ്ങനെയൊരു അഭിപ്രായം മുന്നോട്ടു വച്ചതെന്ന് സാദിഖ് ഖാന്‍ വിശദീകരിച്ചു.
എന്നാല്‍, ഇതിനെ തുടര്‍ന്ന് ആരാണ് സാദിഖ് ഖാന്‍ എന്നുള്ള സെര്‍ച്ചിലാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാര്‍. പാക് വംശജരായ കുടിയേറ്റക്കാരുടെ മകനായ സാദിഖ് ഖാന്‍ ലണ്ടനിലാണ് ജനിച്ചത്. അഭിഭാഷകനായ ഇദ്ദേഹം 1994 മുതല്‍ 2006 വരെ വാന്‍ഡ്‌സ്വര്‍ത്തില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. 2016ല്‍ ലണ്ടന്‍ മേയറായി.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്നാണ് മേയറുടെ നിലപാട്. എന്നാല്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും ഒരേ പോലെ പരിഗണിക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് എല്‍.ഡി.സിയുടെ കണ്ടെത്തല്‍. ഈ വിഭാഗങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തിലും ഇത് വിള്ളലുണ്ടാക്കുന്നതായി മുന്‍മന്ത്രി ലോര്‍ഡ് ചാര്‍ളി ഫാല്‍ക്കോണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതുണ്ടാക്കുന്ന അപകടത്തിന്റെ ആനുപാതികമായല്ല നടപ്പിലാക്കുന്നത്.
അതേസമയം,
ചില കാരണങ്ങളുള്ളത് കൊണ്ടാണ് കഞ്ചാവിനെ നിയമവിരുദ്ധമാക്കിയത്. കഞ്ചാവ് ഉപയോഗം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. അമിതമായ ഉപയോഗം മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. ആരാണ് സാദിഖ് ഖാന്‍ |