വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമല്ല, ഇപ്പോഴത് രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ കൂടിയായി മാറിയിരിക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിച്ച് വളര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ മാത്രമല്ല രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഒക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൂടുതല്‍ കൂടുതല്‍ സാര്‍വത്രികമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് വിവാഹങ്ങള്‍. യഥാര്‍ത്ഥ പ്രണയം എല്ലാ അതിര്‍വരമ്പുകളെയും മറികടക്കും എന്നാണല്ലോ? ഏതായാലും വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ രണ്ടുപേര്‍ക്കും ലഭിക്കുന്നത് വൈവിധ്യമാര്‍ന്ന ആചാരങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ കൂടിയാണ്. ഇപ്പോഴിതാ ഒരു ഐറിഷ് യുവാവും ഇന്ത്യന്‍ യുവതിയും തമ്മിലുള്ള വിവാഹത്തിന്റെ മനോഹരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പരമ്പരാഗത ഇന്ത്യന്‍ വിവാഹ വസ്ത്രത്തില്‍ വരനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഹൃദയസ്പര്‍ശിയായ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് വലിയ പ്രചാരം നേടിക്കൊടുത്തത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ വരന്‍ തന്റെ സുഹൃത്തിനോടൊപ്പം ഇടനാഴിയിലൂടെ നടന്ന് ബന്ധുക്കള്‍ക്കരികിലേക്ക് വരുന്നത് കാണാം. സ്വര്‍ണ്ണ നിറത്തില്‍ എംബ്രോയിഡറി ചെയ്ത ഷെര്‍വാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ അദ്ദേഹം നടന്നുവരുന്ന കാഴ്ച കാണുമ്പോള്‍ തന്നെ ബന്ധുക്കള്‍ സന്തോഷത്തോടെ കയ്യടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് കാണാം. തുടര്‍ന്ന് അദ്ദേഹം ബന്ധുക്കള്‍ക്ക് അരികിലേക്ക് എത്തുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീ വരന്റെ ഔട്ട് ലുക്കിനെ ഏറെ സന്തോഷത്തോടെ പ്രശംസിക്കുന്നു. ഷെര്‍വാണിയിലെ പ്രിന്റുകള്‍ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും വരനോട് ഇവര്‍ പറയുന്നു. മറ്റു കുടുംബാംഗങ്ങളും ഇന്ത്യന്‍ പരമ്പരാഗത വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങിയെത്തിയ വരനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഒരു ഐറിഷ് യുവാവ് ഇന്ത്യന്‍ വരനായി മാറിയപ്പോള്‍ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ, വീഡിയോ 4.2 ദശലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.