Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
എഴുപതു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍ യുകെയില്‍ കാര്‍ നിര്‍മാണ മേഖല
reporter

ലണ്ടന്‍: യുകെയിലെ കാര്‍ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2020ലെ കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ ഇത്രയേറെ കാര്‍ നിര്‍മാണ മേഖല മന്ദഗതിയിലായ മറ്റൊരു കാലഘട്ടം അടുത്തകാലത്തൊന്നും ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. അമേരിക്കന്‍ പിഴച്ചുങ്കവും ഈസ്റ്റര്‍ അവധിദിനങ്ങളുമാണ് ഏപ്രില്‍ മാസത്തില്‍ കാര്‍ നിര്‍മാണത്തെ ഇത്രയേറെ പിന്നോട്ടടിച്ചത്. കേവലം 59,203 കാറുകള്‍ മാത്രമാണ് ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനില്‍ നിര്‍മിച്ചത്. പെട്രോള്‍, ഡീസല്‍ കാറുകളില്‍നിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും നിര്‍മാണം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് പറയുന്നത്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള ബ്രിട്ടന്റെ വ്യാപാര കരാര്‍ നിലവിലെ ഈ മന്ദഗതിക്ക് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ നിര്‍മാതാക്കള്‍.

ജര്‍മനി, ഇറ്റലി, പ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലെ കാര്‍ നിമാണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണിപ്പോള്‍. ബ്രിട്ടനില്‍ ഹോണ്ട കമ്പനിയും ഫോര്‍ഡ് കമ്പനിയും പല പ്ലാന്റുകള്‍ തന്നെ നിര്‍ത്തലാക്കി. വോക്‌സാള്‍. സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ മാത്രമായി ശ്രദ്ധ പതിപ്പിക്കാനും തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തേതിനേക്കാള്‍ 16 ശതമാനമാണ് ഈ ഏപ്രിലില്‍ കാര്‍ നിര്‍മാണത്തില്‍ ബ്രിട്ടനില്‍ കുറവുണ്ടായിരിക്കുന്നത്. നിലവില്‍ ബ്രിട്ടിഷ് നിര്‍മിത കാറുകള്‍ അമേരിക്കയിലേക്ക് അയയ്ക്കണമെങ്കില്‍ 27.5 ശതമാനം താരിഫ് നല്‍കണം. ഇത് നിലവിലെ പ്രതിസന്ധിക്ക് ഇനിയും ആക്കം കൂട്ടാന്‍ കാരണമാകും.

 
Other News in this category

 
 




 
Close Window